തൃശ്ശൂര്‍: വടക്കുംനാഥ ക്ഷേത്രത്തില്‍ ആനയൂട്ട് തുടങ്ങി. തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്‍ ഉള്‍പ്പടെ 65 ആനകളാണ് ആനയൂട്ടിനായി എത്തിയിരിക്കുന്നത്. രാവിലെ 9.30ഓടെയാണ് ആനയൂട്ട് ആരംഭിച്ചത്. പ്രമുഖ വ്യക്തികളുടെ സാന്നിധ്യത്തില്‍ പുത്ര കോവില്‍ സാവിത്രിക്കുട്ടി എന്ന ആനയ്ക്ക് അന്നം നല്‍കിക്കൊണ്ടാണ് ആനയൂട്ട് ആരംഭിച്ചത്. ഒരുമണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന ആനയൂട്ട് പത്തരക്കാണ് അവസാനിച്ചത്.
500 കിലോ അരിയുടെ ചോര്‍, എണ്ണ, മഞ്ഞപ്പൊടി, ശര്‍ക്കര എന്നിവ ചേര്‍ത്ത് ഒരു ആനയ്ക്ക് പത്ത് ഉരുളകളാണ് നല്‍കുക. കൂടാതെ പഴ വര്‍ഗങ്ങളും നല്‍കും. കരിമ്പ്, മാമ്പഴം, പഴം, തണ്ണിമത്തന്‍, പൈനാപ്പിള്‍, കക്കിരി എന്നിങ്ങനെ ഏഴോളം പഴങ്ങളാണ് ആനകള്‍ക്ക് നല്‍കുക.
കൂടാതെ ഇപ്രാവശ്യത്തെ ആനയൂട്ടിലെ പ്രധാന ആകര്‍ഷണമായിരുന്നു പിടിയാന സംവരണം. വനിതകള്‍ക്ക് എല്ലാ മേഖലയിലും സംവരണം ലഭിക്കുന്നത് പോലെ ആനയൂട്ടിലും സ്ത്രീ സാന്നിധ്യത്തിന് പ്രാധാന്യം നല്‍കിയിരിക്കുകയാണ്. 30 ശതമാനത്തിലധികം പിടിയാനകളാണ് ആനയൂട്ടിനെത്തിയത്. ആനയൂട്ട് ആരംഭിച്ചതും പിടിയാനകളില്‍ നിന്നായിരുന്നു. പാത്രങ്ങളില്‍ പ്രത്യേകം തയ്യാറാക്കിയ ഭക്ഷണങ്ങളാണ് ആനകള്‍ക്ക് കൊടുക്കുക. അതിന് ശേഷം ഓരോരുത്തര്‍ക്കും ഇഷ്ടപ്പെട്ട ആനകള്‍ക്ക് ഭക്ഷണം നല്‍കുന്നതിനുള്ള അവസരം ഒരുക്കിയിട്ടുണ്ട്.
ഏതെങ്കിലും രീതിയില്‍ ആനകള്‍ക്ക് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായാല്‍ ചികിത്സ തേടുന്നതിനായി നിരവധി മൃഗ ഡോക്ടര്‍മാര്‍ ആനയൂട്ട് പരിസരത്തുണ്ട്. ശാസ്ത്രീയമായി ആനകളെ നിയന്ത്രിക്കാനും ആളുകളെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഒരു വലിയ കൂട്ടായ്മയുടെ ഭാഗമാണ് ആനയൂട്ട്.