തിരൂർക്കാട് അപകടം; ഒരു പെൺകുട്ടി കൂടി മരിച്ചു

പെരിന്തൽമണ്ണ: തിരൂർക്കാട് കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു പെൺകുട്ടി കൂടി മരിച്ചു. മലപ്പുറം വണ്ടൂർ പാറഞ്ചേരി നൗഷാദിൻ്റെ മകൾ ഷൻഫ (20) ആണ് മരിച്ചത്. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. കോഴിക്കോട് ജെ.ഡി.റ്റി. ഇസ്ലാം കോളേജ് ഓഫ് ഫിസിയോതെറാപ്പിയിലെ രണ്ടാം വർഷ ഫിസിയോതെറാപ്പി വിദ്യാർഥിയാണ് ഷൻഫ. കോഴിക്കോട് ഹോസ്റ്റലിൽ താമസിക്കുന്ന ഷൻഫ ഉമ്മയുടെ വീടായ വിളയൂരിലേക്ക് നോമ്പ് തുറക്കാൻ പോകുന്നതിനിടെയാണ് ദുരന്തം നടന്നത്. തിരൂർക്കാട് ഐടിസിക്ക് സമീപം ശനിയാഴ്ച വൈകീട്ട് ആറുമണിയോടെയാണ് … Continue reading തിരൂർക്കാട് അപകടം; ഒരു പെൺകുട്ടി കൂടി മരിച്ചു