കയറ്റം കയറുന്നതിനിടെ ലോറി പിന്നിലോട്ട് പോന്നു; പിറകേ വന്ന സ്കൂട്ടറിൽ ഇടിച്ചു; റോഡിലേക്ക് തെറിച്ച് വീണ യുവതി രക്ഷപ്പെട്ടത് തലനാരിഴക്ക്

കോഴിക്കോട്: കയറ്റത്തേക്ക് ഓടിക്കൊണ്ടിരിക്കുകയായിരുന്ന ലോറി പെട്ടെന്ന് പിന്നിലേക്ക് നീങ്ങി പിറകേ വന്ന സ്കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട് യുവതി. കോഴിക്കോട് പെരങ്ങളത്താണ് സംഭവം. പെരിങ്ങളം സ്വദേശി അശ്വതിയാണ് സ്കൂട്ടർ ഓടിച്ചിരുന്നത്. അശ്വതിയുടെ കൈക്ക് നേരിയ പരിക്കേറ്റിട്ടുണ്ട്. കയറ്റം കയറുന്നതിനിടെ മുന്നിൽ പോകുകയായിരുന്ന ലോറി പെട്ടെന്ന് പിറകോട്ട് നീങ്ങി യുവതി ഓടിച്ച ഇരുചക്രവാഹനത്തിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇരുചക്രവാഹനത്തിൽ നിന്ന് യുവതി റോഡിലേക്ക് തെറിച്ച വീഴുകയായിരുന്നു. ലോറിക്ക് പിന്നിൽ കുടുങ്ങാതെ തെറിച്ചുവീണതുകൊണ്ടാണ് യുവതി രക്ഷപ്പെട്ടത്. ഇന്ന് … Continue reading കയറ്റം കയറുന്നതിനിടെ ലോറി പിന്നിലോട്ട് പോന്നു; പിറകേ വന്ന സ്കൂട്ടറിൽ ഇടിച്ചു; റോഡിലേക്ക് തെറിച്ച് വീണ യുവതി രക്ഷപ്പെട്ടത് തലനാരിഴക്ക്