അങ്കമാലിയിൽ തടി ലോറിയും ട്രാവലറും കൂട്ടിയിടിച്ചു; ട്രാവലര്‍ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം, സ്ത്രീക്ക് ഗുരുതര പരിക്ക്

എറണാകുളം: അങ്കമാലിയിൽ തടി ലോറിയും ട്രാവലറും കൂട്ടിയിടിച്ച് അപകടം. ട്രാവലര്‍ ഡ്രൈവര്‍ മരിച്ചു. പാലക്കാട് സ്വദേശി അബ്ദുൽ മജീദ് (59) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ മൂന്നിനായിരുന്നു അപകടം.(Timber lorry and traveler collide at Angamaly; traveler driver died) 19 സ്ത്രീകൾ സഞ്ചരിച്ചിരുന്ന ട്രാവലർ ആണ് അപകടത്തിൽപ്പെട്ടത്. ഇവരിൽ ഒരാളുടെ പരിക്ക് അതീവ ഗുരുതരമാണ്. ഇവരെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ട്രാവലറിന്‍റെ ഡ്രൈവറായ അബ്ദുൽ മജീദിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. … Continue reading അങ്കമാലിയിൽ തടി ലോറിയും ട്രാവലറും കൂട്ടിയിടിച്ചു; ട്രാവലര്‍ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം, സ്ത്രീക്ക് ഗുരുതര പരിക്ക്