മൂന്നാറിനെ വിറപ്പിച്ച് വീണ്ടും പുലി ; തോട്ടം തൊഴിലാളികൾ ഭീതിയിൽ
മൂന്നാറിൽ തേയിലത്തോട്ടത്തിൽ പുലിയെ കണ്ടതോടെ തോട്ടം തൊഴിലാളികളും പൊതുജനവും ഭീതിയിൽ . തിങ്കളാഴ്ച രാവിലെ ഏഴിനാണ് ലക്ഷ്മി വിരിപാറ ഭാഗത്ത് തേയിലത്തോട്ടത്തിൽ പുലിയെ കണ്ടത്. പുലിയെ കണ്ടവർ ശബ്ദമുണ്ടാക്കിയതോടെ നാട്ടുകാർ ഓടിക്കൂടി.(Tiger shook Munnar again; Plantation workers in fear) ബഹളം കേട്ടതോടെ പുലി സമീപത്തെ കാട്ടിലേക്ക് ഓടി മറഞ്ഞു. പുലിയെ കണ്ടതോടെ കുട്ടികളെ ലയങ്ങളിൽ ഒറ്റയ്ക്ക് ഇരുത്തി ജോലിക്ക് പോകാൻ മടിക്കുകയാണ് തൊഴിലാളികൾ. മുൻപും സമീപ പ്രദേശത്ത് പുലിയെ കണ്ടിരുന്നു.
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed