വയനാട്ടിൽ വീണ്ടും കടുവാ സാന്നിധ്യം; കാൽപ്പാടുകൾ കണ്ടെന്ന് പ്രദേശവാസികള്‍

വയനാട്: വയനാട്ടിൽ വീണ്ടും കടുവയിറങ്ങിയതായി സംശയം. തലപ്പുഴ കമ്പിപ്പാലത്ത് ജനവാസ മേഖലയിലാണ് കടുവയിറങ്ങിയതായി പ്രദേശവാസികൾ പറയുന്നത്. കടുവയുടെ കാൽപ്പാടുകൾ കണ്ടെത്തിയതായി ഇവർ പറഞ്ഞു.(Tiger presence again in Wayanad) അതേ സമയം, സ്ഥലത്ത് കടുവസാന്നിധ്യം ഉണ്ടായിട്ടും വനം വകുപ്പിന് അലംഭാവമാണെന്നുള്ള വിമർശനം വ്യാപകമായി ഉയരുകയാണ്. പ്രദേശത്ത് ക്യാമറ സ്ഥാപിക്കാനുള്ള നടപടികൾ ഒന്നും തന്നെ വനംവകുപ്പ് സ്വീകരിച്ചില്ലെന്നാണ് പ്രധാന ആരോപണം. ഒരാഴ്ചയ്ക്കിടെ കമ്പിപ്പാലത്തെ ജനവാസ മേഖലയിൽ പ്രദേശവാസികൾ കടുവയെ കണ്ടതായി അറിയിച്ചിരുന്നു.