കരുവാരക്കുണ്ടിൽ കടുവയ്ക്ക് മുന്നിൽപ്പെട്ട തൊഴിലാളി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

മലപ്പുറം: കരുവാരക്കുണ്ടില്‍ വീണ്ടും കടുവയെ കണ്ടതായി വിവരം. ഇന്ന് ഉച്ചയോടെ കുണ്ടോടയിലാണ് കടുവയെ കണ്ടത്. ചൂളിക്കുന്ന് എസ്‌റ്റേറ്റിലെ തൊഴിലാളി തച്ചമ്പറ്റ മുഹമ്മദ് കടുവയുടെ മുന്നില്‍ അകപ്പെടുകയായിരുന്നു. എസ്റ്റേറ്റിലെ ജോലി കഴിഞ്ഞ് മടങ്ങുമ്പോള്‍ റോഡിന് ഏതാനും മീറ്റര്‍ അകലെ കൊക്കോ തോട്ടത്തിൽ വെച്ചാണ് മുഹമ്മദ് കടുവയെ കണ്ടത്. കടുവ മതില്‍ ചാടിക്കടന്ന് പോയി. കടുവയെ കണ്ട് ഭയന്ന മുഹമ്മദ് തിരിഞ്ഞോടുകയും തുടർന്ന് സുഹൃത്തിനെ ഫോണില്‍ വിളിച്ച് വരുത്തി വാഹനത്തിൽ തോട്ടത്തില്‍ നിന്നും രക്ഷപ്പെടുകയുമായിരുന്നു. വിവരമറിഞ്ഞ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി … Continue reading കരുവാരക്കുണ്ടിൽ കടുവയ്ക്ക് മുന്നിൽപ്പെട്ട തൊഴിലാളി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്