ഏലതോട്ടത്തിലെ കുഴിയിൽ വീണ കടുവക്ക് പേവിഷ വാക്സിൻ നൽകി

കട്ടപ്പന: വണ്ടന്‍മേട് മൈലാടുംപായില്‍ കുഴിയില്‍ വീണ കടുവയെ മയക്കുവെടിവെച്ച് പിടികൂടി. സ്വകാര്യ വ്യക്തിയുടെ ഏലതോട്ടത്തിലെ കുഴിയിലാണ് ഇന്ന്കടുവ വീണത്. കടുവയ്‌ക്കൊപ്പം കുഴിയില്‍ വീണ നായയെയും രക്ഷിച്ചു. പരിശോധനകള്‍ക്ക് ശേഷം ഫോറസ്റ്റ് അധികൃതർ കടുവയെ പെരിയാര്‍ വനത്തില്‍ തുറന്നുവിട്ടു. രാവിലെ ഏഴരയോടെയാണ് ഏലം തോട്ടത്തില്‍ എത്തിയ തൊഴിലാളികള്‍ നായയുടെ ഉച്ചത്തിലുള്ള കരച്ചില്‍ കേട്ട് കുഴിയില്‍ നോക്കിയത്. നായക്കൊപ്പം കടുവയും ഉണ്ടെന്ന് കണ്ടെത്തിയതോടെ നാട്ടുകാർ വനം വകുപ്പ് ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് വനവകുപ്പ് ഉദ്യോഗസ്ഥര്‍ എത്തി കുഴിയുടെ മുകള്‍വശം മൂടി. … Continue reading ഏലതോട്ടത്തിലെ കുഴിയിൽ വീണ കടുവക്ക് പേവിഷ വാക്സിൻ നൽകി