അമ്മയ്‌ക്കൊപ്പം നടന്നു പോകുന്നതിനിടെ പുലിയുടെ ആക്രമണം; വാൽപ്പാറയിൽ ആറു വയസുകാരിയ്ക്ക് ദാരുണാന്ത്യം

തൃശൂർ: വാൽപ്പാറയിൽ ആറു വയസ്സുകാരിയെ പുള്ളിപ്പുലി ആക്രമിച്ചു കൊന്നു. ഉഴേമല എസ്റ്റേറ്റിൽ ജോലിയ്ക്ക് വന്ന ജാർഖണ്ഡ് സ്വദേശികളുടെ കുട്ടി അപ്സര ഖാത്തൂൻ ആണ് കൊല്ലപ്പെട്ടത്, അമ്മയോടൊപ്പം നടക്കുന്നതിനിടെയാണ് പുലിയുടെ ആക്രമണം ഉണ്ടായത്.(Tiger attack; six-year-old girl killed) വാൽപ്പാറയ്ക്ക് സമീപമുള്ള ഉഴേമല എസ്റ്റേറ്റിൽ ജോലിക്ക് വന്നതാണ് കുട്ടിയുടെ കുടുംബം. മാതാപിതാക്കൾക്കൊപ്പം കുഞ്ഞുമായി തേയിലത്തോട്ടത്തിൽ നടക്കുന്നതിനിടെയാണ് പുള്ളിപ്പുലിയുടെ ആക്രമണം ഉണ്ടായത്. പുള്ളിപ്പുലി കുട്ടിയെ വലിച്ചിഴച്ച് കൊണ്ടുപോവുകയായിരുന്നു. മാതാപിതാക്കൾ കുട്ടിയെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും പുള്ളിപ്പുലിയെ കണ്ടെത്താനായില്ല. തുടർന്ന് പൊലീസും വനംവകുപ്പും … Continue reading അമ്മയ്‌ക്കൊപ്പം നടന്നു പോകുന്നതിനിടെ പുലിയുടെ ആക്രമണം; വാൽപ്പാറയിൽ ആറു വയസുകാരിയ്ക്ക് ദാരുണാന്ത്യം