പൂച്ചയെ കണ്ട് ഭയന്നോടി; തിളച്ച പാലിൽ വീണ് മൂന്നു വയസ്സുകാരി മരിച്ചു

ജയ്പൂർ: ദീഗ് ജില്ലയി​ലെ ഒരു വീട്ടിലാണ് ദാരുണമായ ഈ സംഭവം നടന്നത്. തിളച്ച പാലിലേക്ക് മൂന്ന് വയസ്സുകാരി അബദ്ധത്തിൽ വീഴുകയായിരുന്നു. സംഭവത്തിൽ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിൽ കഴിയുന്നതിനിടെയായിരുന്നു കുട്ടിയുടെ മരണം. സരിക എന്ന മുന്നുവയസ്സുകാരിയാണ് ബുധനാഴ്ച രാത്രിയോടെ മരണപ്പെട്ടത്. ചൊവ്വാഴ്ച വൈകുന്നേരമായിരുന്നു മരണത്തിൽ കൊണ്ടെത്തിച്ച ദാരുണ സംഭവം നടന്നത്. പൂച്ചയെ കണ്ട് ഭയന്നോടിയ കുട്ടി അബദ്ധത്തിൽ തിളച്ച പാലിൽ വീഴുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. കുഞ്ഞിന്റെ മുത്തച്ഛൻ ഹരിനാരായണനാണ് ഈ വിവരം പറഞ്ഞത്. നിലവിളി കേട്ട് ഓടിയെത്തിയ വീട്ടുകാർ … Continue reading പൂച്ചയെ കണ്ട് ഭയന്നോടി; തിളച്ച പാലിൽ വീണ് മൂന്നു വയസ്സുകാരി മരിച്ചു