വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ ഓടയിൽ വീണു; മൂന്ന് വയസുകാരൻ മരിച്ചു

ന്യൂ ഡൽഹി: വീട്ടുമുറ്റത്ത് സഹോദരിക്കൊപ്പം കളിക്കുന്നതിനിടെ ഓടയിൽ വീണ് മൂന്ന് വയസുകാരൻ മരിച്ചു. നോർത്ത് ഈസ്റ്റ് ഡൽഹിയിലെ ഖജൂരി ഖാസ് മേഖലയിലാണ് ദാരുണ സംഭവം ഉണ്ടായത്. 3 വയസ്സുകാരനായ വിശ്വജിത്ത് കുമാർ (3) ആണ് മരിച്ചത്. സ്വകാര്യ സ്ഥാപനത്തിൽ പ്യൂണായി ജോലി ചെയ്യുന്ന രാംവിലാസ് സിങ് ആണ് കുട്ടിയുടെ പിതാവ്. അപകടം നടക്കുന്ന സമയം കുഞ്ഞിന്റെ മാതാവ് വീട്ടിലുണ്ടായിരുന്നു. പിതാവ് ജോലിക്ക് പോയിരിക്കുകയായിരുന്നു. മകന്റെ മരണ വിവരം ഒരു ബന്ധു വിളിച്ചു പറയുമ്പോഴാണ് താൻ അറിയുന്നതെന്നാണ് രാംവിലാസ് … Continue reading വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ ഓടയിൽ വീണു; മൂന്ന് വയസുകാരൻ മരിച്ചു