പൂരത്തിനിടെ മൂന്ന് പേർക്ക് മിന്നലേറ്റു

പാലക്കാട്: ക്ഷേത്രത്തിൽ പൂരം നടക്കുന്നതിനിടെ മൂന്ന് പേർക്ക് മിന്നലേറ്റു. പട്ടാമ്പി കൊപ്പത്ത് ആണ് സംഭവം. എറയൂർ ശ്രീ തിരുവളയനാട് ക്ഷേത്രത്തിലെ പൂരത്തിനിടെയാണ് മൂന്നുപേർക്ക് മിന്നലേറ്റത്. ഇവരെ കൊപ്പത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകിട്ട് ആറ് മണിയോടെയാണ് അപകടം നടന്നത്. ഉത്സവത്തിലെ പ്രധാന ചടങ്ങായ കാളവരവ് നടക്കുകയായിരുന്നു. ഇത് കാണാൻ വലിയ ജനക്കൂട്ടം ആണ് ക്ഷേത്ര പരിസരത്ത് ഉണ്ടായിരുന്നത്. ഇവർക്കിടയിൽ നിന്ന മൂന്ന് പേർക്കാണ് മിന്നലേറ്റത്. അപകട സമയത്ത് മഴയും പെയ്തിരുന്നതായാണ് സ്ഥലത്ത് നിന്ന് ലഭിക്കുന്ന വിവരം. … Continue reading പൂരത്തിനിടെ മൂന്ന് പേർക്ക് മിന്നലേറ്റു