ആലുവയിൽ പ്രായപൂർത്തിയാവാത്ത മൂന്ന് പെൺകുട്ടികളെ കാണാതായി; കാണാതായത് തോട്ടയ്ക്കാട്ടുകരയിലെ അനാഥാലയത്തിൽ നിന്നും

ആലുവയിൽഅനാഥാലയത്തിൽ നിന്നും പ്രായപൂർത്തിയാവാത്ത മൂന്ന് പെൺകുട്ടികളെ കാണാതായതായിറിപ്പോർട്ട്. ഇന്ന് പുലർച്ചെ ആലുവ തോട്ടയ്ക്കാട്ടുകരയിലെ നിർധനരായ പെൺകുട്ടികളെ സംരക്ഷിക്കുന്ന സ്ഥാപനത്തിൽ നിന്നാണ് പെൺകുട്ടികളെ കാണാതായത്. (Three minor girls are missing in Aluva) പ്രായപൂർത്തിയാകാത്ത കുട്ടികളെയാണ് കാണാതായിട്ടുള്ളത്. 15,16,18 വയസ്സ് പ്രായമുള്ളവരാണ് കുട്ടികൾ. സംഭവത്തിൽ ആലുവ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സമീപത്തെ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിക്കുന്നുണ്ട്.