കൊട്ടാരക്കരയിൽ ഒരു കുടുംബത്തിലെ മൂന്നുപേര്‍ക്ക് വെട്ടേറ്റു

കൊല്ലം: കൊല്ലത്ത് ഒരു കുടുംബത്തിലെ മൂന്നുപേര്‍ക്ക് വെട്ടേറ്റു. കൊട്ടാരക്കര മൈലത്ത് ആണ് ആക്രമണം ഉണ്ടായത്. വെള്ളാരംകുന്ന് സ്വദേശി അരുണ്‍, പിതാവ് സത്യന്‍, അമ്മ ലത എന്നിവര്‍ക്കാണ് വെട്ടേറ്റത്. മുന്‍വൈരാഗ്യമാണ് സംഘര്‍ഷത്തിന് കാരണം എന്നാണ് വിവരം. വെള്ളാരംകുന്നില്‍ ക്ഷേത്രത്തില്‍ പൊങ്കാല ചടങ്ങുകളില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെയായിരുന്നു ആക്രമണം നടന്നത്. അരുണ്‍, മാതാവ് ലത, പിതാവ് സത്യന്‍, ഭാര്യ, ഏഴ് മാസം പ്രായമായ കുഞ്ഞ് എന്നിവര്‍ നടന്നുവരുന്നതിനിടെ രണ്ടംഗ സംഘം ഇവരെ ആക്രമിക്കുകയായിരുന്നു എന്നാണ് വിവരം. രണ്ട് വര്‍ഷം മുമ്പ് കുടുംബാംഗങ്ങള്‍ … Continue reading കൊട്ടാരക്കരയിൽ ഒരു കുടുംബത്തിലെ മൂന്നുപേര്‍ക്ക് വെട്ടേറ്റു