ട്രെ​യി​ന് മു​ന്നി​ലേ​ക്ക് മൂ​ന്ന് പേ​ർ ചാ​ടു​ക​യാ​യി​രു​ന്നു​വെ​ന്ന് ലോ​ക്കോ പൈ​ല​റ്റ്; യുവതിയും രണ്ട് പെൺകുട്ടികളും മരിച്ച നിലയിൽ; സംഭവം ഏറ്റുമാനൂരിൽ

കോ​ട്ട‍​യം: ഏ​റ്റു​മാ​നൂ​രി​ന​ടു​ത്ത് റെ​യി​ൽ​വേ ട്രാ​ക്കി​ൽ‌ മൂ​ന്നു​പേ​രു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ര​ണ്ട് പെ​ൺ​കു​ട്ടി​ക​ളു​ടെ​യും ഒ​രു സ്ത്രീ​യു​ടെ​യും മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ത്തി​യ​തെന്ന് റെയിൽവെ പോലീസ് അറിയിച്ചു. ഇ​ന്ന് പു​ല​ർ​ച്ചെ​യാ​ണ് മൂ​ന്നു​പേ​രെ​യും മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. എന്നാൽ മൂ​ന്നു പേ​രേ​യും തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല.​കോ​ട്ട​യം നി​ല​മ്പൂ​ർ എ​ക്സ്പ്ര​സ് ട്രെ​യി​ൻ ആ​ണ് ഇ​വ​രെ ഇ​ടി​ച്ച​തെ​ന്നാ​ണ് പുറത്തു വരുന്ന വി​വ​രം. ട്രെ​യി​ന് മു​ന്നി​ലേ​ക്ക് മൂ​ന്ന് പേ​ർ ചാ​ടു​ക​യാ​യി​രു​ന്നു​വെ​ന്ന് ലോ​ക്കോ പൈ​ല​റ്റ് റെ​യി​ൽ​വേ​യി​ൽ അ​റി​യി​ച്ചു. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​വ​രി​ക​യാ​ണ്.