നാടിന്റെ ഗന്ധം…. അല്ല സുഗന്ധം… നുകരാൻ കൊതിയാകുന്നു… തിരിച്ചുവരും പുതിയ പാട്ട് പാടും… തിരിച്ചുവരവ് എന്നെന്ന് വെളിപ്പെടുത്തി യേശുദാസ്

വാഷിംഗ്ടൺ : ലോകത്ത് മലയാളിയുള്ളിടത്തെല്ലാം ആറു പതിറ്റാണ്ടിലേറെയായി മധുരമായി ഒഴുകുന്ന സ്വരവിസ്മയമാണ് കെ.ജെ. യേശുദാസ്. തലമുറകളുടെ വ്യത്യാസമില്ലാതെ നമ്മുടെ ശൈശവവും ബാല്യവും കൗമാരവും യൗവനവും വാർധക്യവുമെല്ലാം യേശുദാസ് സംഗീത സുരഭിലമാക്കി. പ്രായം കൂടും തോറും കൂടുതൽ ചെറുപ്പമാകുന്ന ശബ്ദത്തെ പ്രണയിക്കുന്നവരിൽ മലയാളികൾ മാത്രമല്ല. ഏത് പ്രായത്തിലുളളവരെയും പിടിച്ചിരുത്തുന്ന ഒരേ ഒരു ശബ്ദം.. ഒരേയൊരു യേശുദാസ്… അമേരിക്കയിലെ ടെക്സസിലുള്ള വീട്ടിലാണ് ഇപ്പോളഅ‍ താമസം. നാല് വർഷമായി യേശുദാസ് കേരളത്തിലേക്ക് വന്നിട്ടില്ല. ഇക്കുറി സൂര്യമേളയിൽ എത്തുമെന്ന സൂചന ഉണ്ടായിരുന്നെങ്കിലും വന്നിരുന്നില്ല. … Continue reading നാടിന്റെ ഗന്ധം…. അല്ല സുഗന്ധം… നുകരാൻ കൊതിയാകുന്നു… തിരിച്ചുവരും പുതിയ പാട്ട് പാടും… തിരിച്ചുവരവ് എന്നെന്ന് വെളിപ്പെടുത്തി യേശുദാസ്