പാറുക്കുട്ടിയും മായയും ഡാർലി സ്റ്റീഫനും എവിടെ?കോതമംഗലത്ത് വളർത്തു പശുക്കളെ തിരഞ്ഞു പോയി വനത്തിൽ അകപ്പെട്ടവരെ ഇനിയും കണ്ടെത്താനായില്ല

കോതമം​ഗലം: വനത്തിൽ വളർത്തു പശുക്കളെ തിരഞ്ഞു പോയ മൂന്ന് സ്ത്രീകളെ ഇനിയും കണ്ടെത്താനായില്ല. എറണാകുളം ജില്ലയിലെ കോതമം​ഗലം കുട്ടമ്പഴയിൽ അട്ടിക്കളത്തെ വനത്തിലാണ് ഇവർ കുടുങ്ങിയത്. പാറുക്കുട്ടി, മായ, ഡാർലി സ്റ്റീഫൻ എന്നിവരെയാണ് ഇന്നലെ വനത്തിൽ കാണാതായത്. മൂവർക്കുമായുള്ള തെരച്ചിൽ രാത്രി വൈകിയും തുടർന്നെങ്കിലും കണ്ടെത്താനായില്ല. തെർമൽ ക്യാമറ ഉപയോ​ഗിച്ചുള്ള പരിശോധന തുടരുകയാണെന്ന് മലയാറ്റൂർ ഡിഎഫ്ഒ ശ്രീനിവാസ് പറഞ്ഞു. പൊലീസും അ​ഗ്നിരക്ഷാ സേനയും വനം വകുപ്പും സംയുക്തമായാണ് തെരച്ചിൽ നടത്തുന്നത്. തെരച്ചിലിനിറങ്ങിയ നാല് സംഘങ്ങളിൽ രണ്ട് സം​ഘം മടങ്ങിയെത്തിയിരുന്നു. … Continue reading പാറുക്കുട്ടിയും മായയും ഡാർലി സ്റ്റീഫനും എവിടെ?കോതമംഗലത്ത് വളർത്തു പശുക്കളെ തിരഞ്ഞു പോയി വനത്തിൽ അകപ്പെട്ടവരെ ഇനിയും കണ്ടെത്താനായില്ല