News4media TOP NEWS
വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത് യുവതി; പൊക്കിൾക്കൊടി മുറിച്ചുമാറ്റിയതിന് പിന്നാലെ കുഞ്ഞ് മരിച്ചു യാത്രക്കാർക്ക് ആശ്വാസവാർത്ത; ക്രിസ്മസ്-പുതുവത്സര അവധിയ്ക്ക് നാട്ടിലെത്താൻ ബുദ്ധിമുട്ടേണ്ട, സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ച് റെയിൽവേ റോഡ് മുറിച്ച് കടക്കുന്നതിനിടെ കെഎസ്ആർടിസി ബസ് കയറിയിറങ്ങി; തിരുവനന്തപുരത്ത് ഭിന്നശേഷിക്കാരിയായ കെ റെയിൽ ജീവനക്കാരിയ്ക്ക് ദാരുണാന്ത്യം അഫ്ഗാനിസ്ഥാനിൽ ചാവേർ ബോംബ് സ്ഫോടനം; ആറ് മരണം, കൊല്ലപ്പെട്ടവരിൽ മന്ത്രി ഖലീൽ ഹഖാനിയും

വലിയ തുക ചോദിക്കുന്നവര്‍ വീട്ടിലിരിക്കും: സുരേഷ് കുമാര്‍

വലിയ തുക ചോദിക്കുന്നവര്‍ വീട്ടിലിരിക്കും: സുരേഷ് കുമാര്‍
April 25, 2023

സിനിമയില്‍ അഭിനയിക്കാന്‍ കൂടുതല്‍ പണം ആവശ്യപ്പെടുന്ന താരങ്ങളെ ഒഴിവാക്കുമെന്ന് നിര്‍മാതാവും ഫിലിം ചേംബര്‍ പ്രസിഡന്റുമായ ജി. സുരേഷ് കുമാര്‍. വായില്‍ തോന്നുന്നത് കോതയ്ക്ക് പാട്ട് എന്ന നിലയിലാണ് അഭിനേതാക്കള്‍ പ്രതിഫലം ചോദിക്കുന്നതെന്നും അങ്ങനെ ചോദിക്കുന്നവരെ ഒഴിവാക്കുന്ന നടപടി നാളെയോ മറ്റന്നാളോ ഉണ്ടാകുമെന്നും സുരേഷ് പറഞ്ഞു. നാദിര്‍ഷ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പൂജ ചടങ്ങിനിടെയായിരുന്നു സുരേഷ് കുമാറിന്റെ പ്രതികരണം.
”അഭിനേതാക്കളുടെ കോസ്റ്റ് വല്ലാണ്ട് കൂടി പോകുകയാണ്. വായില്‍ തോന്നുന്നത് കോതയ്ക്ക് പാട്ട് എന്ന നിലയിലാണ് അവര്‍ ചോദിക്കുന്ന പ്രതിഫലം. അതൊന്നും കൊടുക്കാന്‍ പറ്റുന്ന രീതിയില്‍ അല്ല മലയാള സിനിമ ഉള്ളത്. അങ്ങനെ ഉള്ളവരെ ഒഴിവാക്കി കൊണ്ടുള്ള സിനിമകളാകും ഇനി വരാന്‍ പോകുന്നത്. അങ്ങനെ വലിയ തുകകള്‍ ചോദിക്കുന്നവരെ ഒഴിവാക്കുന്ന നടപടി നാളയോ മറ്റന്നാളോ ഉണ്ടാകും. ഇത്ര ബജറ്റില്‍ കൂടുതലുള്ള ആളുകളെ ഒഴിവാക്കും. ഇതെല്ലാവര്‍ക്കും മുന്നറിയിപ്പായാണ് ഇപ്പോള്‍ പറയുന്നത്. ചോദിക്കുന്നത് ന്യായമായി ചോദിക്കാം. അന്യായമായി ചോദിക്കരുത്. വല്ലാത്തൊരു പോക്കാണത്.
തിയറ്ററില്‍ കലക്ഷനില്ല. ആളില്ല. 15 ആളുകള്‍ ഉണ്ടെങ്കിലേ ഷോ തുടങ്ങുള്ളൂ. അത്രയും പേര്‍ക്ക് വേണ്ടി തിയറ്ററുകാര്‍ കാത്തിരിക്കുക ആണ്. പല സ്ഥലത്തും ഷോ നടക്കുന്നില്ല. നിര്‍മാതാക്കള്‍ മാത്രമല്ല, എല്ലാവരും ഇക്കാര്യം മനസിലാക്കണം. പ്രൊഡ്യൂസര്‍ മരം കുലുക്കിയല്ല പണം കൊണ്ടുവരുന്നത്. നോട്ടടിച്ചല്ല കൊണ്ട് വരുന്നത്. അതെല്ലാവരും മനസിലാക്കണം. ഒരു നടനെ മാത്രം ഇവിടെ ആര്‍ക്കും ആവശ്യമില്ല. ആരെ വച്ചായാലും സിനിമ ചെയ്യാം. സിനിമയ്ക്ക് കണ്ടന്റാണ് പ്രധാനം. കണ്ടന്റ് നല്ലതാണെങ്കില്‍ സിനിമ ഓടും. അത് ഹിറ്റാകും. ആളുകള്‍ കാണും അഭിനന്ദിക്കും. അതുകൊണ്ട് ഇവിടെയിനി വലിയ രീതിയില്‍ കാശ് വാങ്ങിക്കുന്നവര്‍ വീട്ടില്‍ ഇരിക്കുന്ന രീതിയിലേക്കാകും ഇനി പോകുന്നത്. ഇതൊരു മുന്നറിയിപ്പ് കൂടിയാണ്.
ഈ സിനിമ തന്നെ വളരെ കോസ്റ്റ് കുറച്ചാണ് നാദിര്‍ഷ ചെയ്യുന്നത്. നിര്‍മാതാവിനൊപ്പം നില്‍ക്കുന്ന സംവിധായകനും നടനും ഉണ്ടെങ്കില്‍ മാത്രമേ ഭാവിയില്‍ രക്ഷയുള്ളൂ. അല്ലെങ്കില്‍ വീട്ടിലിരിക്കേണ്ടിവരും. വേറെ നിവര്‍ത്തിയില്ലാത്തുകൊണ്ടാണിത്.”- സുരേഷ് കുമാര്‍ പറഞ്ഞു.

 

Related Articles
News4media
  • Entertainment
  • Top News

പുഷ്പ 2 ന് വ്യാജൻ; ഇതുവരെ കണ്ടത് 26 ലക്ഷത്തോളം ആളുകൾ, ഹിന്ദി പതിപ്പ് പ്രചരിച്ചത് യുട്യൂബിൽ

News4media
  • Entertainment
  • Top News

‘കടവുളെ…അജിത്തേ എന്ന് വിളിക്കരുത്, കെ അജിത്ത് എന്ന് മതി’; മറ്റു പേരുകൾ തന്നെ അസ്വസ്ഥമാക്കുന്നുവെന്ന്...

News4media
  • Entertainment
  • Top News

ഗോൾഡൻ ഗ്ലോബിലേക്ക് ചുവടു വെച്ച് ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’; ചരിത്രം കുറിച്ച് പായല്‍ കപാഡി...

Leave a Reply

Your email address will not be published. Required fields are marked *

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]