ചിങ്ങം പിറക്കുന്നതിന് മുമ്പ് തോമസിന് നഷ്ടപരിഹാരമെത്തും

മൂവാറ്റുപുഴ(കൊച്ചി): ഇടുക്കി – കോതമംഗലം 220 കെവി ലൈനിനു കീഴില്‍ കൃഷി ചെയ്ത വാഴകള്‍ കെഎസ്ഇബി ഉദ്യോഗസ്ഥര്‍ വെട്ടിമാറ്റിയ സംഭവത്തില്‍ കര്‍ഷകനെ സന്ദര്‍ശിക്കാന്‍ കൃഷിമന്ത്രി പി.പ്രസാദ് എത്തി. വാഴകള്‍ വെട്ടിമാറ്റിയ പ്രദേശം മുഴുവന്‍ മന്ത്രി നടന്നു കണ്ടു. വാഴകള്‍ നഷ്ടപ്പെട്ട കര്‍ഷകന്‍ തോമസിനെ മന്ത്രി ആശ്വസിപ്പിച്ചു. കര്‍ഷക ദിനമായ ചിങ്ങം ഒന്നിനു മുന്‍പായി നഷ്ടപരിഹാരം നല്‍കുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നതെന്ന് തോമസിന്റെ മകന്‍ അനീഷ് വ്യക്തമാക്കി.

”വാഴകള്‍ വെട്ടിമാറ്റിയ കെഎസ്ഇബി ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കേണ്ട കാര്യം വകുപ്പാണ് ആലോചിക്കേണ്ടത്. ഇത് ഇനി മേലില്‍ ആവര്‍ത്തിക്കാന്‍ പാടില്ലാത്ത കാര്യമാണ്. 220 കെവി ലൈന്‍ എന്നത് വളരെ പ്രധാനപ്പെട്ട വൈദ്യുതിലൈനാണ്. സാധാരണയേക്കാള്‍ ഹൈ ടെന്‍ഷന്‍ വൈദ്യുതി കടന്നുപോകുന്ന ലൈനാണ്. അതുകൊണ്ടുതന്നെ അതില്‍നിന്ന് എത്രമാത്രം അകലം പാലിച്ചാണ് കൃഷി ചെയ്യേണ്ടത് എന്നതിന് ഒരു രീതിയുണ്ട്. അങ്ങനെയുള്ളിടത്ത് കൃഷി ചെയ്യുമ്പോള്‍ ബന്ധപ്പെട്ടവരുമായി ആലോചിച്ച് എന്തൊക്കെ എവിടെയൊക്കെ ചെയ്യാം എന്നതു സംബന്ധിച്ച് ധാരണയുണ്ടാക്കണം. കൃഷി ചെയ്യുന്നതിനു മുന്‍പു തന്നെ ഇതു തീര്‍ച്ചപ്പെടുത്തിയിരുന്നെങ്കില്‍ ഇങ്ങനെയൊന്ന് ഉണ്ടാവുമായിരുന്നില്ല.

വാഴ അത്രയും വെട്ടിക്കളഞ്ഞതിനോടു വൈദ്യുതി വകുപ്പും യോജിക്കുന്നില്ല എന്നതുകൊണ്ടാണല്ലോ വൈദ്യുതി മന്ത്രി തന്നെ അന്വേഷണത്തിന് ഉത്തരവിടുകയും നഷ്ടപരിഹാരം പ്രഖ്യാപിക്കുകയും ചെയ്തത്. നാളെകളില്‍ ഇങ്ങനെയുണ്ടാകാതിരിക്കാന്‍ ഫലപ്രദമായ തീരുമാനങ്ങള്‍ വേണമെന്നു പറഞ്ഞിട്ടുണ്ട്. ഇങ്ങനെ വൈദ്യുതിലൈന്‍ പോകുന്ന ഇടങ്ങളില്‍ സ്വാഭാവികമായും കൃഷിയിടങ്ങള്‍ ഉണ്ടായിരിക്കും. അങ്ങനെയുള്ളപ്പോള്‍ ബന്ധപ്പെട്ട വകുപ്പുമായും പ്രദേശത്തെ ജനപ്രതിനിധികളുമായും ആലോചന നടത്തി ഉചിതമായ തീരുമാനം എടുക്കണം. കൃഷിവകുപ്പിന്റെ വകയായും കര്‍ഷകര്‍ക്കു നിര്‍ദേശം നല്‍കി ഏതൊക്കെ വിളകള്‍ കൃഷി ചെയ്യാമെന്നും അറിയിക്കാം. അങ്ങനെയൊരു ക്രമീകരണം വരുത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

ഇക്കാര്യം അറിഞ്ഞപ്പോള്‍ തന്നെ തോമസേട്ടനെ വിളിച്ചിരുന്നു. വളരെ സൗമ്യമായാണ് പ്രതികരിച്ചത്. മാധ്യമങ്ങള്‍ പുറത്തുവിട്ട ആ ചിത്രത്തില്‍ തോമസേട്ടന്റെയും മക്കളുടെയും ഇക്കാര്യത്തിലെ പ്രതികരണം തന്നെ നമ്മളെയൊക്കെ വല്ലാതെ… സാധാരണ കര്‍ഷകന്‍ അങ്ങനെയാണ്. അവര്‍ പറയുന്നതും പ്രകടിപ്പിക്കുന്നതുമൊക്കെ അങ്ങനെയാണ്. ഇവര്‍ക്കുണ്ടായ ബുദ്ധിമുട്ട് നമുക്ക് മനസ്സിലായി. ഒരു കര്‍ഷകന്‍ വിള നട്ടാല്‍ അയാള്‍ അതു പരിപാലിക്കുന്നത് മക്കളെ പരിപാലിക്കുന്നതു പോലെയാണ്. കുഞ്ഞുങ്ങളെ വളര്‍ത്തുന്നതിനോക്കാള്‍ ശ്രദ്ധ കൊടുത്താണ് ഒരു കര്‍ഷകന്‍ കൃഷി നോക്കുന്നത്. അങ്ങനെയുള്ളപ്പോള്‍ അയാള്‍ക്കു കൃഷിയില്‍ ഒരു ബുദ്ധിമുട്ട് വന്നാല്‍ അതു ചെറിയ കാര്യമല്ല. അതാണ് അവരുടെ വാക്കുകളില്‍ പ്രകടമായത്. അതിനെയാണു സമൂഹം ഉള്‍ക്കൊണ്ടത്.

അതിനനുസരിച്ചാണ് ഇടപെടല്‍ നടത്തണമെന്ന് ആലോചിച്ചത്. ഓണത്തോട് അടുപ്പിച്ചാണ് അദ്ദേഹം ഇതു കൃഷി ചെയ്തത്. അതൊരു കാറ്റടിച്ച് നശിച്ചെങ്കില്‍ നമുക്ക് അതു പിന്നെയും മനസ്സിലാകും. എന്നാല്‍ അത് ഒറ്റയടിക്ക് വെട്ടിക്കളഞ്ഞു എന്ന് പറയുന്നത് നമ്മുടെ മനസ്സില്‍ അത് ബോധ്യപ്പെടാതെ ഇങ്ങനെ കിടക്കും. ക്രൂരതയാണെന്നു പറഞ്ഞു മാറിനില്‍ക്കാന്‍ പറ്റില്ല. ധനസഹായം കൊടുക്കുക മാത്രമല്ല നാളെ ആവര്‍ത്തിക്കാതിരിക്കാനും നോക്കും. ചിങ്ങം പുലരുമ്പോള്‍ ഇതൊരു വേദനയായി ആ കര്‍ഷകന്റെ മനസ്സില്‍ നില്‍ക്കാത്ത രീതിയില്‍ മനുഷത്വപരമായ ഒരു നിലപാട് സ്വീകരിക്കണമെന്നാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. അദ്ദേഹത്തിന് ഒരു ന്യായമായ ധനസഹായം വ്യക്തമാക്കണമെന്ന് ആലോചിച്ചാണ് ആ തുക പ്രഖ്യാപിച്ചത്.’- മന്ത്രി പി.പ്രസാദ് പറഞ്ഞു.

മന്ത്രി വന്നതില്‍ ഏറെ സന്തോഷമുണ്ടെന്നാണ് തോമസ് പ്രതികരിച്ചത്. ടവര്‍ ലൈനിനു കീഴില്‍ കൃഷി ചെയ്തിരുന്ന, ഓണത്തിനു വിളവെടുക്കാന്‍ പാകത്തിനു കുലച്ചുനിന്ന 400 വാഴകളാണ് കെഎസ്ഇബി മുന്നറിയിപ്പില്ലാതെ വെട്ടിനശിപ്പിച്ചത്. വാരപ്പെട്ടി ഇളങ്ങവം കണ്ടമ്പുഴ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിക്കു സമീപം മൂലമറ്റത്തുനിന്നുള്ള 220 കെവി ടവര്‍ ലൈനിനു കീഴില്‍ കാവുംപുറത്ത് തോമസിന്റെ വാഴത്തോട്ടമാണു ഉദ്യോഗസ്ഥര്‍ നശിപ്പിച്ചത്. 220 കെവി ലൈനിനു കീഴെ വാഴ ഉള്‍പ്പെടെ ഹ്രസ്വകാല വിളകള്‍ കൃഷിചെയ്യാന്‍ അനുമതിയുള്ളപ്പോഴാണ് അര കിലോമീറ്റര്‍ മാത്രം അകലെ താമസിക്കുന്ന തോമസിനെ അറിയിക്കാതെ കൃഷി നശിപ്പിച്ചത്. തോമസും മകന്‍ അനീഷും ചേര്‍ന്നാണു കൃഷി നടത്തിയിരുന്നത്. 4 ലക്ഷം രൂപയുടെ നഷ്ടമുണ്ട്. മൂലമറ്റത്തു നിന്നെത്തിയ ലൈന്‍ മെയിന്റ്‌നന്‍സ് സബ് ഡിവിഷന്‍ (എല്‍എംഎസ്) ഓഫിസിലെ ഉദ്യോഗസ്ഥരാണു കഴിഞ്ഞ വെള്ളിയാഴ്ച വാഴ വെട്ടിയത്. കെഎസ്ഇബി വാരപ്പെട്ടി ഓഫിസിലെ ഉദ്യോഗസ്ഥര്‍ക്ക് ഇതേക്കുറിച്ച് അറിവുണ്ടായിരുന്നില്ല.

 

spot_imgspot_img
spot_imgspot_img

Latest news

അനിശ്ചിതത്വം നീങ്ങി; തൃശൂരിൽ ജോസഫ് ടാജറ്റ് ഡിസിസി അധ്യക്ഷന്‍

തൃശൂര്‍: തൃശൂരിലെ ഡിസിസി അധ്യക്ഷനായി ജോസഫ് ടാജറ്റിനെ തെരഞ്ഞെടുത്തു. കോണ്‍ഗ്രസ് അധ്യക്ഷന്‍...

പാർക്കിം​ഗിനെ ചൊല്ലി തർക്കം; കൊല്ലത്ത് മദ്യഷോപ്പിന് മുന്നിൽ കൂട്ടയടി

കൊല്ലം: കൊല്ലത്ത് ബിവറേജസ് ഷോപ്പിന് മുന്നിൽ യുവാക്കൾ ഏറ്റുമുട്ടി. പാർക്കിം​ഗിനെ ചൊല്ലിയാണ്...

നിലമ്പൂരിൽ ഉത്സവത്തിനെത്തിച്ച ആന ഇടഞ്ഞു; സ്കൂട്ടറും വീടിന്‍റെ മതിലും തകർത്തു

മലപ്പുറം: നിലമ്പൂരിൽ ആനയിടഞ്ഞു. മാരിയമ്മൻകോവിൽ ഉത്സവത്തിന് കൊണ്ടുവന്ന ബ്രഹ്മണിയ വീട്ടിൽ ഗോവിന്ദൻകുട്ടിയാണ്...

താമരശ്ശേരിയിൽ കാറും ട്രാവലറും കൂട്ടിയിടിച്ചു; നിരവധിപേർക്ക് പരിക്ക്

കോഴിക്കോട്: കാറും ട്രാവലറും കൂട്ടിയിടിച്ച് നിരവധിപേർക്ക് പരിക്ക്. താമരശ്ശേരി കൈതപൊയിലിലാണ് അപകടമുണ്ടായത്....

മലപ്പുറത്ത് യുവാവിനെ 18 കാരൻ വെട്ടിപ്പരിക്കേൽപിച്ചു, പ്രതി കീഴടങ്ങി

മലപ്പുറം: യുവാവിനെ പതിനെട്ടുകാരൻ വെട്ടിപ്പരിക്കേൽപ്പിച്ചു. മലപ്പുറം വീണാലുക്കലിലാണ് സംഭവം. വീണാലുക്കൽ സ്വദേശിയായ...

Other news

താമരശ്ശേരിയിൽ കാറും ട്രാവലറും കൂട്ടിയിടിച്ചു; നിരവധിപേർക്ക് പരിക്ക്

കോഴിക്കോട്: കാറും ട്രാവലറും കൂട്ടിയിടിച്ച് നിരവധിപേർക്ക് പരിക്ക്. താമരശ്ശേരി കൈതപൊയിലിലാണ് അപകടമുണ്ടായത്....

നിലമ്പൂരിൽ ഉത്സവത്തിനെത്തിച്ച ആന ഇടഞ്ഞു; സ്കൂട്ടറും വീടിന്‍റെ മതിലും തകർത്തു

മലപ്പുറം: നിലമ്പൂരിൽ ആനയിടഞ്ഞു. മാരിയമ്മൻകോവിൽ ഉത്സവത്തിന് കൊണ്ടുവന്ന ബ്രഹ്മണിയ വീട്ടിൽ ഗോവിന്ദൻകുട്ടിയാണ്...

ഇൻഫോസിൽ കൂട്ടപ്പിരിച്ചുവിടൽ; കേന്ദ്രതൊഴിൽ മന്ത്രാലയത്തിന് പരാതി നൽകാനൊരുങ്ങി 400 ഉദ്യോ​ഗാർഥികൾ

ഇൻഫോസിസിലെ മൈസൂരു ക്യാമ്പസിൽ കൂട്ടപിരിച്ചുവിടൽ. നാനൂറോളം പേരെയാണ് കമ്പനി ഒരുമിച്ച് പിരിച്ചുവിട്ടത്....

പ്രവാസി മലയാളി വിദ്യാർഥി കുവൈറ്റിൽ മരിച്ചു

കുവൈറ്റ് സിറ്റി: പ്രവാസി മലയാളി വിദ്യാർഥി കുവൈറ്റിൽ മരിച്ചു. കോഴിക്കോട് കൊയിലാണ്ടി...

ഇനി മുതൽ കല്യാണത്തിന് പൊരുത്തം നോക്കും മുമ്പ് സിബിൽ സ്കോർ പരിശോധിക്കേണ്ടി വരും! 

സിബില്‍ സ്‌കോര്‍ കുറഞ്ഞതിന്റെ പേരില്‍  ഒരു കല്യാണം അടിച്ചു പിരിഞ്ഞു. കേട്ടുകേൾവി...

‘ഇന്ദ്രപ്രസ്ഥത്തിൽ താമരവിരിഞ്ഞു’: ഡൽഹിയിൽ ശക്തമായി തിരിച്ചുവന്ന് ബിജെപി : തകർന്നടിഞ്ഞു ആം ആദ്മി

ഡെൽഹിയിൽ വോട്ടെണ്ണല്‍ ഒരു മണിക്കൂര്‍ പിന്നിടുമ്പോള്‍ 27 വര്‍ഷത്തിന് ശേഷം ശക്തമായി...

Related Articles

Popular Categories

spot_imgspot_img