തൊടുപുഴ സ്വദേശി ബെംഗളൂരുവിൽ മരിച്ച സംഭവം; ദുരൂഹത ആരോപിച്ച് കുടുംബാംഗങ്ങൾ

തൊടുപുഴ: മലയാളി യുവാവ് ബെംഗളൂരുവിൽ മരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബാംഗങ്ങൾ രംഗത്ത്. കഴിഞ്ഞ ദിവസമാണ് തലയിലേറ്റ മുറിവിനെ തുടർന്ന് തൊടുപുഴ ചിറ്റൂർ സ്വദേശി ലിബിൻ മരിച്ചത്. കുളിമുറിയിൽ വീണതാണ് തലയിലെ പരിക്കിന് കാരണമെന്നാണ് കൂടെയുണ്ടായിരുന്നവർ വീട്ടുകാരെ വിളിച്ചു പറഞ്ഞത്. എന്നാൽ മുറിവിൽ ആസ്വാഭാവികതയുണ്ടെന്ന് യുവാവിനെ ചികിത്സിച്ച ഡോക്ടർമാർ പറഞ്ഞതായി ലിബിൻ്റെ സഹോദരി പ്രമുഖ മാധ്യമത്തോട് പറഞ്ഞു. ശനിയാഴ്ച രാത്രിയോടെയാണ് ലിബിന് പരുക്കേറ്റതായി വീട്ടുകാർക്ക് വിവരം ലഭിക്കുന്നത്. ഒപ്പം താമസിച്ചിരുന്നവർ പരസ്പര വിരുദ്ധമായാണ് വിഷയത്തിൽ സംസാരിച്ചിരുന്നതെന്നും, തലയിലെ … Continue reading തൊടുപുഴ സ്വദേശി ബെംഗളൂരുവിൽ മരിച്ച സംഭവം; ദുരൂഹത ആരോപിച്ച് കുടുംബാംഗങ്ങൾ