സിമന്റും ഇഷ്ടികയുമാണ് ഈ യുവതിയുടെ ഇഷ്ടവിഭവം. വിശ്വസിക്കാൻ പ്രയാസം തോന്നും. പക്ഷെ സംഗതി സത്യമാണ്. ബ്രിട്ടീഷുകാരിയായ പാട്രീസ് എന്ന യുവതിയാണ് സിമന്റ്, ഇഷ്ടിക, മണൽ എന്നിവ കഴിച്ച് ജീവിക്കുന്നത്.This young woman’s favorite food is cement and brick
മുപ്പത്തൊൻപതുകാരിയായ പാട്രീസിന് ഇപ്പോൾ ഇവയൊന്നുമില്ലാതെ ജീവിക്കാൻ സാധിക്കില്ല എന്ന അവസ്ഥയിലാണ്.യുവതി വീടിൻ്റെ ഭിത്തികൾ പോലും ഇളക്കിയാണ് തന്റെ ഇഷ്ടവിഭവങ്ങൾ അകത്താക്കുന്നത് എന്നാണ് റിപ്പോർട്ട്.
പാട്രിസിൻറെ ഭർത്താവിനും യുവതിയുടെ ഈ ആസക്തിയെക്കുറിച്ച് അറിയാം. പാട്രീസും ഭർത്താവും സ്കൂൾ സുഹൃത്തുക്കളായി ഡേറ്റിംഗ് ആരംഭിച്ചിരുന്നു. അവരുടെ വിവാഹ ജീവിതത്തിൻറെ തുടക്കത്തിൽ പാട്രിസ് ഈ ആസക്തി ഭർത്താവിൽ നിന്ന് മറച്ചുവച്ചു.
ആസക്തിയെക്കുറിച്ച് അറിഞ്ഞപ്പോൾ പാട്രീസിനോട് ആ ശീലം ഉപേക്ഷിക്കാൻ ഭർത്താവ് അഭ്യർഥിച്ചിരുന്നു. എന്നാൽ പാട്രീസിന് ഈ ശീലം ഉപേക്ഷിക്കാൻ കഴിഞ്ഞില്ല.
അവളുടെ അഭിപ്രായത്തിൽ ഇഷ്ടിക, സിമൻ്റ്, പ്ലാസ്റ്റർ എന്നിവയുടെ കഷണങ്ങൾ കഴിക്കുന്നത് അവളെ സന്തോഷിപ്പിക്കാൻ സഹായിക്കുന്നു. ഈ ശീലം ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നുവെന്ന് അറിഞ്ഞിട്ടും സിമൻറും ഇഷ്ടികയും ഉപേക്ഷിക്കാൻ പാട്രിസ് തയാറായില്ല. ഡോക്ടർ ഉപദേശിച്ചിട്ടും മരുന്നുകൾ നിർദേശിച്ചിട്ടും പാട്രീസ് തൻറെ ശീലം തുടരുകയാണ്.