മലയാളത്തിലെ ജനപ്രിയചിത്രമായ അത്ഭുതദ്വീപിന് രണ്ടാം ഭാഗമൊരുക്കാന്‍ സംവിധായകന്‍ വിനയന്‍. പത്തൊമ്പതാം നൂറ്റാണ്ടിന്റെ വിജയത്തിന് പിന്നാലെയാണ് നീണ്ട 18 വര്‍ഷത്തിന് ശേഷം അത്ഭുതദ്വീപിന് ഒരു തുടര്‍ച്ചയുണ്ടാകുമെന്ന പ്രഖ്യാപനം വരുന്നത്. രണ്ടാം വരവില്‍ പക്രുവിനൊപ്പം യുവതാരം ഉണ്ണി മുകുന്ദനും മാളികപ്പുറം തിരക്കഥാകൃത്ത് അഭിലാഷ് പിള്ളയും ഉണ്ടാകും.
”18 വര്‍ഷങ്ങള്‍ക്ക് ശേഷം അത്ഭുതദ്വീപിലെ കാഴ്ച്ചകള്‍ കാണാന്‍ വീണ്ടുമൊരു യാത്ര തുടങ്ങുന്നു. ഇത്തവണ പക്രുവിനൊപ്പം ഉണ്ണി മുകുന്ദനും അഭിലാഷ് പിള്ളയുമുണ്ട് കൂട്ടിന്. സിജു വില്‍സണുമായുള്ള ചിത്രത്തിന് ശേഷം 2024ല്‍ ഞങ്ങള്‍ അത്ഭുതദ്വീപിലെത്തും”.- വിനയന്‍ കുറിച്ചു.
”അങ്ങനെ 18 വര്‍ഷങ്ങള്‍ക്കു ശേഷം ഞാനും അത്ഭുതദ്വീപിനെ സ്‌നേഹിക്കുന്ന നിങ്ങളും കാത്തിരുന്ന ആ പ്രഖ്യാപനം വിനയന്‍ സാറില്‍ നിന്നും വന്നെത്തിയിരിക്കുന്നു. ഒരുപാടു സന്തോഷവും അതിലേറെ ആവേശവും… കാരണം രണ്ടാം ഭാഗത്തില്‍ ഞങ്ങള്‍ക്കൊപ്പം പ്രിയപ്പെട്ട ഉണ്ണിയും, അഭിലാഷ് പിള്ളയും ഉണ്ട്..അത്ഭുത ദ്വീപിലെ പുതിയ വിസ്മയ കാഴ്ചകള്‍ ക്കായി നമുക്ക് കാത്തിരിക്കാം.”-ഗിന്നസ് പക്രുവിന്റെ വാക്കുകള്‍.
”18 വര്‍ഷം മുന്നേ അത്ഭുതദ്വീപ് തിയറ്ററില്‍ കണ്ടപ്പോള്‍ സ്വപ്നത്തില്‍ കരുതിയില്ല ഈ ഒരു കാര്യം. അത്ഭുതദ്വീപ് 2.”-അഭിലാഷ് പിള്ള പറഞ്ഞു.