മാലിന്യത്താൽ ചീഞ്ഞുനാറി യു.കെ.യിലെ ഈ നഗരം…! ജീവിതം ദുഷ്കരമെന്ന് താമസക്കാർ: പിന്നിൽ ഒരേയൊരു കാരണം….

ശുചീകരണ തൊഴിലാളികളും സിറ്റി കൗൺസിലും തമ്മിലുള്ള സേവന വേതന തർക്കം തുടരുന്നതിനാൽ യു.കെ.യിലെ ബർമിങ്ഹാമിലെ നിത്യജീവിതം ദുഷ്‌കരമായി. നഗരത്തിൽ മാലിന്യങ്ങൾ കുമിഞ്ഞുകൂടിയതോടെ നഗരവാസികൾ അസംതൃപ്തരാണ്. മാലിന്യം കൂട്ടിയിട്ടിരിക്കുന്നതിനാൽ റോഡുകളിൽ ഈച്ചയും എലികളും പാറ്റകളും നിറഞ്ഞു. എല്ലായിടത്തും ചീഞ്ഞ മാലിന്യത്തിന്റെ ദുർഗന്ധം. കളിസ്ഥലങ്ങളിൽ പോലും എലികൾ കുട്ടികളെ കടിക്കുമെന്ന അവസ്ഥയാണ്. റോഡിൽ വാഹനമിടിച്ച് ചതഞ്ഞരഞ്ഞ നിലയിലും എലികൾ കൂടിക്കിടക്കുന്നു. സാമ്പത്തിക പ്രതിസന്ധികളും ചെലവ് ചുരുക്കലുമാണ് തൊഴിലാളികൾക്കുള്ള ആനുകൂല്യം കുറയാൻ കാരണം. ഇതോടെ തൊഴിലാളികളും പണിമുടക്കി. ക്ഷുദ്രജീവികൾക്ക് പുറമെ കടൽക്കാക്കകളും … Continue reading മാലിന്യത്താൽ ചീഞ്ഞുനാറി യു.കെ.യിലെ ഈ നഗരം…! ജീവിതം ദുഷ്കരമെന്ന് താമസക്കാർ: പിന്നിൽ ഒരേയൊരു കാരണം….