തിരുവാതുക്കല്‍ ഇരട്ടക്കൊലപാതകം; ഹാര്‍ഡ് ഡിസ്‌ക് കണ്ടെത്തി

കോട്ടയം: തിരുവാതുക്കല്‍ ഇരട്ടക്കൊലപാതക കേസിൽ സിസിടിവിയുടെ ഹാർഡ് ഡിസ്ക് കണ്ടെത്തി. കൊല്ലപ്പെട്ട വിജയകുമാറിന്റെ വീടിനു പിന്നിലുള്ള തോട്ടിൽ നിന്നാണ് ഹാര്‍ഡ് ഡിസ്‌ക് കണ്ടെത്തിയത്. ഹാര്‍ഡ് ഡിസ്‌ക് തോട്ടില്‍ ഉപേക്ഷിച്ചതായി പ്രതി അമിത് ഉറാങ് പൊലീസിന് മൊഴി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് തിരച്ചിൽ നടത്തിയത്. ഇതിനു പുറമെ പ്രതി ഉപേക്ഷിച്ച രണ്ട് മൊബൈല്‍ ഫോണുകള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. പ്രതി അമിത് ഉറാങിനെ തൃശൂര്‍ മാളയില്‍ നിന്നാണ് അന്വേഷണ സംഘം പിടികൂടിയത്. മാളയിലെ കോഴിഫാമില്‍ ഒളിവില്‍ കഴിയുന്നതിനിടെയാണ് പ്രതി പിടിയിലായത്. … Continue reading തിരുവാതുക്കല്‍ ഇരട്ടക്കൊലപാതകം; ഹാര്‍ഡ് ഡിസ്‌ക് കണ്ടെത്തി