കട്ടപ്പനയിൽ ലോട്ടറി ഏജൻസിയിൽ നിന്നും കള്ളൻ കൊണ്ടുപോയത് ലക്ഷങ്ങളുടെ ലോട്ടറിയും ഒരു ലക്ഷം രൂപയും…! വീഡിയോ

കട്ടപ്പന പുതിയ ബസ് സ്റ്റാൻഡ് ടെർമിനലിലെ അശോക ലോട്ടറി ഏജൻസിയിൽ മോഷണം. തിങ്കളാഴ്ച രാത്രി 12 ന് താഴ് തകർത്താണ് മോഷ്ടാവ് അകത്തു കയറിയത്. തുടർന്ന് കൗണ്ടറിൽ സൂക്ഷിച്ചിരുന്ന ഒരു ലക്ഷം രൂപയും മൂന്നര ലക്ഷം രൂപയുടെ ലോട്ടറിയും മോഷണം പോയി. മുഖം മറച്ചും കൈയ്യുറ ധരിച്ചും എത്തിയ മോഷ്ടാവിൻ്റെ ദൃശ്യം സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. ലോട്ടറിയും പണവും മോഷ്ടാവ് ബാഗിൽ നിറച്ച് കൊണ്ടു പോകുകയായിരുന്നു. കട്ടപ്പന പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. … Continue reading കട്ടപ്പനയിൽ ലോട്ടറി ഏജൻസിയിൽ നിന്നും കള്ളൻ കൊണ്ടുപോയത് ലക്ഷങ്ങളുടെ ലോട്ടറിയും ഒരു ലക്ഷം രൂപയും…! വീഡിയോ