തമിഴ്നാട്ടിൽ ബിജെപിയുടെ മുഖമാകാൻ മീന; ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറുമായി കൂടിക്കാഴ്ച നടത്തിയത് വെറുതെയല്ല

ചെന്നൈ: പ്രശസ്ത തെന്നിന്ത്യൻ നടി മീന ബിജെപിയിലേക്കെന്നു സൂചന. പാർട്ടിയിലെ നിർണായകമായ ഒരു പദവി ഇവർക്ക് നല്കുമെന്നുമാണ് പുറത്തുവരുന്ന വിവരം. കഴിഞ്ഞ ദിവസം ഡൽഹിയിലെത്തിയ നടി മീന ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പാർട്ടിലേക്കുള്ള ചുവടുവെപ്പിന്റെ സൂചനയാണിതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഉപരാഷ്ട്രപതിക്കൊപ്പമുള്ള ചിത്രങ്ങൾ മീന സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. തമിഴ്നാട്ടിലെ ബിജെപി ഭാരവാഹികളുടെ പട്ടിക പുറത്തുവരാനിരിക്കുകയാണ് കൂടിക്കാഴ്ച. ഇതിൽ ഇത്തവണ മീന സുപ്രധാന പദവിയിലേക്ക് എത്തുമെന്നാണ് അഭ്യൂഹം. മീനയ്ക്കും നടി ഖുശ്ബുവിനും സുപ്രധാനചുമതലകള്‍ ലഭിക്കുമെന്നാണ് വിവരം. … Continue reading തമിഴ്നാട്ടിൽ ബിജെപിയുടെ മുഖമാകാൻ മീന; ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറുമായി കൂടിക്കാഴ്ച നടത്തിയത് വെറുതെയല്ല