മുങ്ങിയ കപ്പൽ ജലബോംബ്; 16 കണ്ടെയ്നറുകളിൽ കാത്സ്യം കാര്‍ബൈഡ്; വെളളവുമായി സമ്പർക്കമുണ്ടായാൽ വൻ സ്ഫോടനം നടന്നേക്കാം

തിരുവനന്തപുരം: കൊല്ലത്ത് കണ്ടെയ്നർ കണ്ടെത്തിയതോടെ കേരളത്തിന്റെ തെക്കന്‍ തീരത്ത് ആശങ്ക ശക്തമാണ്. പുറങ്കടലില്‍ മുങ്ങിത്താഴ്ന്ന ചരക്ക് കപ്പല്‍ ഏതുനിമിഷവും ഒരു ജലബോംബ് ആയേക്കുമെന്നാണ് ആശങ്ക. 16 കണ്ടെയ്നര്‍ കാത്സ്യം കാര്‍ബൈഡ് കപ്പലിലുണ്ടെന്നാണ് പുറത്തു വരുന്ന വിവരം. ഇത് വെള്ളവുമായി സമ്പര്‍ക്കമുണ്ടായാല്‍ അസറ്റിലിന്‍ വാതകമായി മാറി വന്‍സ്‌ഫോടനം സംഭവിച്ചേക്കാം. മറ്റു 13 കണ്ടെയ്നറുകളില്‍ ഹാനികരമായ വസ്തുക്കളും കപ്പല്‍ ടാങ്കില്‍ 450 ടണ്ണോളം ഇന്ധനവുമുണ്ട്. ഒരു സ്‌ഫോടനമുണ്ടായാല്‍ എന്തെല്ലാം സംഭവിക്കുമെന്നത് പ്രവചനാതീതമാണ്. കൊച്ചി തീരത്ത് നിന്ന് 38 നോട്ടിക്കല്‍ മൈല്‍ … Continue reading മുങ്ങിയ കപ്പൽ ജലബോംബ്; 16 കണ്ടെയ്നറുകളിൽ കാത്സ്യം കാര്‍ബൈഡ്; വെളളവുമായി സമ്പർക്കമുണ്ടായാൽ വൻ സ്ഫോടനം നടന്നേക്കാം