ഉത്രാളിക്കാവ് ക്ഷേത്രത്തിൽ മോഷണം; ഭണ്ഡാരം തകർത്ത് പണം കവർന്നു

തൃശൂർ: പ്രസിദ്ധമായ ഉത്രാളിക്കാവ് ക്ഷേത്രത്തിൽ മോഷണം. ഭണ്ഡാരം തകർത്ത മോഷ്ടാക്കൾ പണം കവർന്നു. ഗുരുതിത്തറക്ക് സമീപമുള്ള ഭണ്ഡാരമാണ് തകർത്തത്. ഏകദേശം 5000 രൂപയോളം നഷ്ടപ്പെട്ടതായാണ് പ്രാഥമിക വിവരം. (Theft at Thrissur Uthralikavu temple) ഇന്നലെ രാത്രിയാണ് മോഷണം നടന്നതെന്നാണ് കരുതുന്നത്. നാഗത്തറയിലെയും ആൽത്തറയിലെയും ഭണ്ഡാരങ്ങളുടെ പൂട്ടുകൾ തകർത്തിട്ടുണ്ടെങ്കിലും മോഷ്ടാക്കൾക്ക് പണമെടുക്കാൻ സാധിച്ചില്ല. രാവിലെ ക്ഷേത്രത്തിലെ ജീവനക്കാരെത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. പോലീസിനെ വിവരമറിയിച്ചതിനെ തുടർന്ന് വടക്കാഞ്ചേരി പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ക്ഷേത്രത്തിലെ നിരീക്ഷണ ക്യാമറയിൽ മോഷ്ടാവിന്‍റെ … Continue reading ഉത്രാളിക്കാവ് ക്ഷേത്രത്തിൽ മോഷണം; ഭണ്ഡാരം തകർത്ത് പണം കവർന്നു