അമീബിക് മസ്തിഷ്കജ്വരം ബാധിച്ചു യുവാവ് മരിച്ചു: മരിച്ചത് കാസറഗോഡ് സ്വദേശി
കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ അമീബിക് മസ്തിഷ്കജ്വരം ബാധിച്ചു ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ചട്ടഞ്ചാൽ ഉക്രംപാടിയിലെ പി.കുമാരൻ നായരുടെ മകൻ എം.മണികണ്ഠൻ(38) ഇന്നലെ ആണു മരിച്ചത്.The young man died of amoebic encephalitis മുംബൈയിൽ സഹോദരൻ ശശിധരനൊപ്പം കടയിൽ ജോലിചെയ്തിരുന്ന മണികണ്ഠൻ പനി ബാധിച്ചാണു നാട്ടിലെത്തിയത്. കണ്ണൂരിൽ നടത്തിയ പരിശോധനയിലാണു രോഗം തിരിച്ചറിഞ്ഞത്. 2 ആഴ്ചയോളം കാസർകോട് ഗവ. ജനറൽ ആശുപത്രിയിലും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലുമായി ചികിത്സയിലായിരുന്നു.
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed