രാസ ലഹരി പിടികൂടി

കൊച്ചി: ഇന്നലെ രാത്രിയിൽ കൊച്ചിയിൽ പിടിയിലായത് ബെംഗളൂരുവിൽ നിന്ന് കൊച്ചിയിലേക്ക് രാസലഹരി കടത്തുന്ന സംഘത്തിലെ ചില്ലറ വിതരണക്കാരിയെന്ന് എക്സൈസ്. പള്ളുരുത്തി സ്വദേശിനി ലിജിയയും രണ്ട് ആൺസുഹൃത്തുക്കളുമാണ് തൈക്കൂടത്തെ ലോഡ്ജിൽ നിന്നും എക്സൈസിന്റെ പിടിയിലായത്. 24 ​ഗ്രാം എംഡിഎംഎയാണ് ഇവരിൽ നിന്നും പിടികൂടിയത്. കഴിഞ്ഞ രണ്ടുവർഷമായി ലഹരിമരുന്ന് കച്ചവട രംഗത്ത് സജീവമാണ് യുവതിയെന്ന് അന്വേഷണ സംഘം വ്യക്തമാക്കുന്നു. ലഹരി ഉപയോ​ഗവും വിൽപ്പനയും പതിവാക്കിയവരാണ് ലിജിയയും സംഘവുമെന്നാണ് പോലീസ്റിപ്പോർട്ട്. ബെംഗളൂരുവിൽ നിന്ന് കൊച്ചിയിലെത്തിക്കുന്ന രാസലഹരി ന​ഗരത്തിൽ ചില്ലറ വിൽപ്പന നടത്തുന്നതാണ് … Continue reading രാസ ലഹരി പിടികൂടി