കൂടെ താമസിച്ചിരുന്നയാൾ ആത്മഹത്യ ചെയ്തത് മൂന്നു ദിവസം മുമ്പ്; പിന്നാലെ യുവതിയും മരിച്ച നിലയില്‍; മൃതദേഹത്തിന് മുന്നു ദിവസത്തെ പഴക്കം

കാസര്‍കോട്: യുവതിയെ ക്വാര്‍ട്ടേഴ്‌സില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നെല്ലിക്കട്ട സ്വദേശി ഫാത്തിമ (42) ആണ് മരിച്ചത്.കാഞ്ഞങ്ങാട് നോര്‍ത്ത് കോട്ടച്ചേരിയിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.The woman was found dead in her quarters മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക വിവരം. യുവതിയുടെ കൂടെ താമസിച്ചിരുന്ന നെല്ലിക്കട്ട സ്വദേശിയായ ഹസനെ മൂന്ന് ദിവസം മുമ്പ് കാസര്‍കോട്ടെ ലോഡ്ജില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയിരുന്നു.