ചിലയിടത്ത് മഴ, ചിലയിടത്ത് ചൂട്; ഇന്നത്തെ കാലാവസ്ഥ പ്രവചനം

തിരുവനന്തപുരം: കൊടും ചൂടിന് അൽപം ആശ്വാസമായി സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിപ്പ്. ഇടിമിന്നല്‍ മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. അതേസമയം മധ്യ കേരളത്തിലും വടക്കന്‍ ജില്ലകളിലും ശക്തമായ ചൂട് തുടരുമെന്നാണ് മുന്നറിയിപ്പ്. താപനില സാധാരണയെക്കാള്‍ മുതല്‍ മൂന്നു ഡിഗ്രി സെല്‍ഷ്യസ് വരെ ഉയർന്നേക്കാം. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 38 ഡിഗ്രി സെല്‍ഷ്യസ് വരെ കൂടിയേക്കാം. … Continue reading ചിലയിടത്ത് മഴ, ചിലയിടത്ത് ചൂട്; ഇന്നത്തെ കാലാവസ്ഥ പ്രവചനം