സഹോദരനെ സ്കൂൾ ബസിൽ കയറ്റിവിട്ട ശേഷം മടങ്ങിയ അഞ്ചുവയസുകാരൻ മീൻകുളത്തിൽ വീണ് മരിച്ചു; ദാരുണസംഭവം കുറുപ്പംപടിയിൽ

കുറുപ്പംപടി: നാടിനെ ദു:ഖത്തിലാഴ്ത്തി അഞ്ചുവയസുകാരന്റെ അപ്രതീക്ഷിത മരണം. കുറുപ്പംപടി മുടിക്കരായി കാർമൽ ജ്യോതി സ്കൂൾ വിദ്യാർഥി സിദ്ധാർത്ഥ് കൃഷ്ണയാണ് മരിച്ചത്. സജീവ്-അമ്പിളി ദമ്പതികളുടെ മകൻ ആണ് സിദ്ധാർത്ഥ്.  ഇന്ന് രാവിലെ ഒമ്പതുമണിയോടെയാണ് സംഭവം നടന്നത്. സിദ്ധാർത്ഥിന്റെ അമ്മ മൂത്ത കുട്ടിയെ സ്കൂൾ ബസിൽ കയറ്റി വിടാൻ വേണ്ടി റോഡിലേക്ക് പോയിരുന്നു. ഒപ്പം സിദ്ധാർഥും. എന്നാൽ മൂത്ത കുട്ടിയെ ബസിൽ ആക്കി തിരിച്ചെത്തിയതിനു ശേഷം സിദ്ധാർത്ഥിനെ കാണാതാവുകയായിരുന്നു. സഹോദരനെ സ്കൂൾ ബസ്സിൽ ആക്കാൻ കൂട്ട് പോയി തിരികെ വരുമ്പോൾ … Continue reading സഹോദരനെ സ്കൂൾ ബസിൽ കയറ്റിവിട്ട ശേഷം മടങ്ങിയ അഞ്ചുവയസുകാരൻ മീൻകുളത്തിൽ വീണ് മരിച്ചു; ദാരുണസംഭവം കുറുപ്പംപടിയിൽ