News4media TOP NEWS
ഒഴിപ്പിക്കൽ ഫലം കണ്ടില്ല; പോയതിലും വേഗത്തിൽ തിരിച്ചുവന്ന് മൂന്നാറിലെ വഴിയോരക്കടകൾ; വലയുന്നത് സഞ്ചാരികൾ മലങ്കര ഡാമിനടുത്ത് ടൺ കണക്കിന് മാലിന്യം തള്ളി സമൂഹവിരുദ്ധർ; കുടിവെള്ളം മുട്ടിയതോടെ പ്രതിഷേധവുമായി നാട്ടുകാർ: പ്രതിക്കായി വ്യാപക തിരച്ചിൽ 40 ദിവസം മാത്രം പ്രായമുള്ള സ്വന്തം കുഞ്ഞിനെ യുവാവ് വിറ്റഴിച്ചത് നാലര ലക്ഷം രൂപയ്ക്ക് ; അച്ഛൻ ഉൾപ്പെടെ അറസ്റ്റിൽ ഇടുക്കിയിൽ മരത്തിൽ നിന്നും വീണ് മറുനാടൻ തൊഴിലാളിക്ക് ദാരുണാന്ത്യം; അപകടം ആനവിലാസത്ത് എസ്‌റ്റേറ്റിൽ

വോയ്സ് ഓഫ് സത്യനാഥന്റെ ട്രെയിലര്‍ റിലീസായി

വോയ്സ് ഓഫ് സത്യനാഥന്റെ ട്രെയിലര്‍ റിലീസായി
June 24, 2023

മലയാള സിനിമാ ബോക്സ് ഓഫീസില്‍ ഹിറ്റുകള്‍ സമ്മാനിച്ച ജനപ്രിയനായകന്‍ ദിലീപ് റാഫി ചിത്രം വോയ്സ് ഓഫ് സത്യനാഥന്റെ ട്രെയിലര്‍ റിലീസായി. കൊച്ചി ക്രൗണ്‍ പ്ലാസാ ഹോട്ടലില്‍ നടന്ന ചിത്രത്തിന്റെ പ്രൊമോഷന്‍ ലോഞ്ച് ചടങ്ങിലാണ് മലയാളത്തിന്റെ മെഗാ സ്റ്റാര്‍ മമ്മൂട്ടി ട്രെയിലര്‍ റിലീസ് ചെയ്തത്. ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച ദിലീപ് റാഫി കൂട്ടുകെട്ടിലെത്തുന്ന ചിത്രം കുടുംബപ്രേക്ഷകര്‍ ഏറ്റെടുക്കുമെന്ന് ട്രയ്ലര്‍ തന്നെ സൂചിപ്പിക്കുന്നു. സിനിമാ മേഖലയിലെ വിവിധ മേഖലകളിലെ പ്രഗത്ഭരായ വ്യക്തികളും, ചിത്രത്തിലെ താരങ്ങളും അണിയറപ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുത്തു. ജൂലൈ 14 നാണ് ചിത്രം തിയേറ്ററുകളിലേക്കെത്തുന്നത്.

പഞ്ചാബി ഹൗസ്, പാണ്ടിപ്പട, ചൈന ടൗണ്‍, തെങ്കാശിപ്പട്ടണം, റിംങ് മാസ്റ്റര്‍ എന്നി ചിത്രങ്ങള്‍ക്കു ശേഷം ദിലീപും റാഫിയും ഒന്നിക്കുന്ന ചിത്രമായ വോയിസ് ഓഫ് സത്യനാഥന്‍ നിര്‍മ്മിക്കുന്നത് ബാദുഷ സിനിമാസിന്റേയും ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റേയും ബാനറില്‍ എന്‍ എം ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, രാജന്‍ ചിറയില്‍ എന്നിവര്‍ ചേര്‍ന്നാണ്.

ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ മഞ്ജു ബാദുഷ, നീതു ഷിനോജ്, കോ പ്രൊഡ്യൂസര്‍: രോഷിത് ലാല്‍ വി 14 ഇലവന്‍ സിനിമാസ്, പ്രിജിന്‍ ജെ പി, ജിബിന്‍ ജോസഫ് കളരിക്കപ്പറമ്പില്‍ (യു ഏ ഇ) ചിത്രത്തിന്റെ ഛായാഗ്രഹണം: സ്വരുപ് ഫിലിപ്പ്, സംഗീതം: അങ്കിത് മേനോന്‍, എഡിറ്റര്‍: ഷമീര്‍ മുഹമ്മദ്, വസ്ത്രാലങ്കാരം: സമീറ സനീഷ്, കല സംവിധാനം: എം ബാവ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഡിക്സണ്‍ പൊടുത്താസ്, മേക്കപ്പ്: റോണക്സ് സേവ്യര്‍, ചീഫ് അസ്സോസിയേറ്റ്: സൈലെക്സ് എബ്രഹാം, അസ്സോസിയേറ്റ് ഡയറക്ടര്‍: മുബീന്‍ എം റാഫി, ഫിനാന്‍സ് കണ്‍ട്രോളര്‍: ഷിജോ ഡൊമനിക്, റോബിന്‍ അഗസ്റ്റിന്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്: മാറ്റിനി ലൈവ്, സ്റ്റില്‍സ്: ശാലു പേയാട്, ഡിസൈന്‍: ടെന്‍ പോയിന്റ്.

 

Related Articles
News4media
  • Entertainment
  • Top News

എടാ മോനെ… രം​ഗണ്ണൻ തെലുങ്കിലേക്ക് ; ചിത്രീകരണം ഉടന്‍

News4media
  • Entertainment
  • India
  • News

അന്ന് ദൈവം സാക്ഷി; ഇന്ന് മക്കൾ സാക്ഷി; ‘വീണ്ടും വിവാഹിതയായി’ സണ്ണി ലിയോൺ

News4media
  • Entertainment

നടി മഞ്ജു വാര്യരുടെ പരാതിയില്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കി ഹ...

Leave a Reply

Your email address will not be published. Required fields are marked *

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]