News4media TOP NEWS
എട്ടര വർഷത്തെ സേവനത്തിനിടയിൽ 500 ലധികം കേസുകൾ, റൂണിയ്ക്ക് ഇനി വിശ്രാന്തിയിൽ വിശ്രമ ജീവിതം; വിരമിക്കൽ യാത്രയയപ്പ് നൽകി പോലീസ് സേന ചൂരൽമലയിൽ വിതരണം ചെയ്ത ഭക്ഷ്യക്കിറ്റില്‍ പുഴുവരിച്ച ഭക്ഷ്യവസ്തുക്കൾ; മേപ്പാടി പഞ്ചായത്തിനെതിരെ പരാതിയുമായി ദുരന്ത ബാധിതർ കിഴക്കൻ ലെബനനിൽ കനത്ത ആക്രമണം അഴിച്ചുവിട്ട് ഇസ്രായേൽ സൈന്യം ; 40 പേർ കൊല്ലപ്പെട്ടു; ഹിസ്ബുള്ളയുടെ കമാൻഡ് സെൻ്ററുകൾ തകർത്തു പാലക്കാട്ടെ പാതിരാ റെയ്ഡ്; കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി, പരാതി നൽകി വി ഡി സതീശൻ

കുന്നിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു

കുന്നിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു
July 7, 2023

ചെറുവത്തൂര്‍: കാസര്‍കോട് വീരമലക്കുന്നിടിഞ്ഞ് ദേശീയപാതയിലേക്ക് വീണ് ഗതാഗതം തടസ്സപ്പെട്ടു. ഇന്ന് രാവിലെയാണ് അല്‍പസമയം ഗതാഗതം തടസ്സപ്പെട്ടത്. ദേശീയപാത വികസനത്തിന്റെ ഭാഗമായി നിര്‍മാണത്തിന് വേണ്ടി വീരമലയുടെ ഒരു ഭാഗം പൂര്‍ണമായും ഇടിച്ചിരുന്നു. മഴ കനത്തതോടെ ചില ഭാഗങ്ങള്‍ ഇടിഞ്ഞ് റോഡിലേക്ക് വീണാണ് ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടത്.

മണ്ണുമാന്തിയന്ത്രം കൊണ്ട് മണ്ണ് മാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. മലയുടെ മുകളില്‍ നിന്നും ശക്തിയായി വെള്ളം ഒഴുകി വരുന്നതാണു മലയിടിയാന്‍ കാരണം. പാത വികസനത്തിന്റെ ഭാഗമായി വെള്ളം ഒഴുകിപ്പോകാനുള്ള സംവിധാനം ഒരുക്കിയിരുന്നെങ്കിലും ശക്തമായ മഴയില്‍ മണ്ണും ചെളിയും ഒഴുകിയെത്തിയത് വെള്ളം കടന്നുപോകുന്നതിന് തടസ്സമായി.

വീരമല കൂടുതല്‍ ഇടിയാതിരിക്കാനുള്ള സംരക്ഷണ സംവിധാനമൊരുക്കാനുള്ള നീക്കത്തിലാണ് ദേശീയപാത അധികൃതര്‍. എം.രാജഗോപാലന്‍ എംഎല്‍എ, ജില്ലാ കലക്ടര്‍ കെ.ഇമ്പശേഖര്‍, പഞ്ചായത്ത് പ്രസിഡന്റ് സി.വി.പ്രമീള, എന്നിവര്‍ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. ചെറുവത്തൂര്‍ കൊവ്വലില്‍ ദേശീയപാതയില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. റോഡ് നിര്‍മിക്കാന്‍ മണ്ണ് നീക്കം ചെയ്ത സ്ഥലത്താണ് ചെളിയും വെള്ളവും കെട്ടിക്കിടക്കുന്നത്. തൊട്ടടുത്ത കൊവ്വല്‍ എയുപി സ്‌കൂളിന് സമീപത്തുള്ള മൈതാനവും പൂര്‍ണമായും വെള്ളം കൊണ്ട് നിറഞ്ഞു.

 

Related Articles
News4media
  • Kerala
  • News

ഫ്രാൻസിൽനിന്ന് കേരളത്തിൽ ചികിത്സയ്ക്കായി എത്തിയ വിദേശപൗരൻ കാനയിൽ വീണു; അപകടം ഫോർട്ട് കൊച്ചിയിൽ

News4media
  • Featured News
  • Kerala
  • News

പുഴുവരിച്ച ഭക്ഷ്യക്കിറ്റും ഉപയോഗശൂന്യമായ വസ്ത്രങ്ങളും; പ്രതിഷേധവുമായി ചൂരൽമല ദുരന്ത ബാധിതർ; സന്നദ്ധ ...

News4media
  • Kerala
  • News
  • Top News

എട്ടര വർഷത്തെ സേവനത്തിനിടയിൽ 500 ലധികം കേസുകൾ, റൂണിയ്ക്ക് ഇനി വിശ്രാന്തിയിൽ വിശ്രമ ജീവിതം; വിരമിക്കൽ...

Leave a Reply

Your email address will not be published. Required fields are marked *

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]