News4media TOP NEWS
ആലപ്പുഴയിൽ ഗുരുതര വൈകല്യങ്ങളോടെ ജനിച്ച കുഞ്ഞിന്റെ ആരോ​ഗ്യ നില അതീവ ഗുരുതരം അയ്യപ്പഭക്തരുടെ വാഹനം വാഗമണ്ണിൽ കൊക്കയിലേക്ക് പതിച്ച് അപകടം; 15 പേർക്ക് പരിക്ക് നാടകം കളിക്കരുത്, ജാമ്യം റദ്ദാക്കാനുമറിയാം; ബോബി ചെമ്മണ്ണൂരിന് മുന്നറിയിപ്പ് നൽകി ഹൈക്കോടതി കണ്ണൂരിൽ ട്രെയിൻ തട്ടി യുവാവിന് ദാരുണാന്ത്യം; മരിച്ചത് റെയിൽവെ ട്രാക്കിന് സമീപം താമസിക്കുന്നയാൾ

വിദ്യാര്‍ഥിനിയെ കാമുകന്‍ ജീവനോട് കുഴിച്ചു മൂടി

വിദ്യാര്‍ഥിനിയെ കാമുകന്‍ ജീവനോട് കുഴിച്ചു മൂടി
July 6, 2023

കാന്‍ബെറ: പ്രണയത്തില്‍നിന്നു പിന്മാറിയതിന് ഇന്ത്യന്‍ വംശജയായ നഴ്‌സിങ് വിദ്യാര്‍ഥിനിയെ മുന്‍ കാമുകന്‍ ജീവനോട് കുഴിച്ചു മൂടി. ഇരുപത്തിയൊന്നുകാരിയായ ജാസ്മീന്‍ കൗറിനെയാണ് മുന്‍ കാമുകന്‍ തരിക്ജ്യോത് സിങ്(22) കേബിളുകള്‍കൊണ്ട് വരിഞ്ഞുമുറുക്കി ജീവനോടെ കുഴിച്ചുമൂടിയത്. ഓസ്‌ട്രേലിയയിലെ ഫ്‌ലിന്‍ഡേഴ്‌സ റേഞ്ചസില്‍ 2021 മാര്‍ച്ചിലാണ് സംഭവം. ഇയാള്‍ക്ക് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചേക്കും.

2021 മാര്‍ച്ചിലാണ് ജാസ്മീനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന് ആരോപിച്ച് തരിക്ജ്യോത് പൊലീസ് പിടിയിലായത്. ഈ വര്‍ഷം ഫെബ്രുവരിയില്‍ ഇയാള്‍ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തുകയും ചെയ്തു. ആദ്യം നിഷേധിച്ചെങ്കിലും പിന്നീട് ഇയാള്‍ കോടതിയില്‍ കുറ്റസമ്മതം നടത്തി. ഇന്നലെയാണ് കോടതി വിചാരണ പൂര്‍ത്തിയായത്.

പ്രണയബന്ധം തകര്‍ന്നത് താങ്ങാനാകാതെയാണ് തരിക്ജ്യോത് ജാസ്മീനെ കൊലപ്പെടുത്തിയതെന്നാണ് വിവരം. തരിക് ജാസ്മീനെ നിരന്തരം ശല്യപ്പെടുത്തിയിരുന്നെന്നും നിരവധി തവണ അനിഷ്ടം പ്രകടിപ്പിച്ചിട്ടും അയാള്‍ പിന്മാറിയില്ലെന്നും ജാസ്മീന്റെ മാതാപിതാക്കള്‍ അറിയിച്ചു. ജാസ്മീനെ ജോലി സ്ഥലത്തുനിന്നും തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു. കയ്യും കാലും കെട്ടി കാറിന്റെ ഡിക്കിയില്‍ ഇട്ട ശേഷം 400 കിലോമീറ്റര്‍ അകലെയുള്ള ഒരു ശ്മശാനത്തില്‍ കൊണ്ടുപോയി കുഴിച്ചിടുകയായിരുനെന്നാണ് വിവരം. കയ്യും കാലും കെട്ടിയ നിലയിലാണ് പൊലീസ് മൃതദേഹം കണ്ടെത്തിയത്. ഇവരെ ജീവനോടെയാണ് കുഴിച്ചുമൂടിയത് എന്നതിന് തെളിവുകള്‍ ഉണ്ടെന്ന് കോടതി അറിയിച്ചു.

 

Related Articles
News4media
  • Kerala
  • News
  • Top News

ആലപ്പുഴയിൽ ഗുരുതര വൈകല്യങ്ങളോടെ ജനിച്ച കുഞ്ഞിന്റെ ആരോ​ഗ്യ നില അതീവ ഗുരുതരം

News4media
  • Kerala
  • News
  • Top News

അയ്യപ്പഭക്തരുടെ വാഹനം വാഗമണ്ണിൽ കൊക്കയിലേക്ക് പതിച്ച് അപകടം; 15 പേർക്ക് പരിക്ക്

News4media
  • Kerala
  • News
  • Top News

നാടകം കളിക്കരുത്, ജാമ്യം റദ്ദാക്കാനുമറിയാം; ബോബി ചെമ്മണ്ണൂരിന് മുന്നറിയിപ്പ് നൽകി ഹൈക്കോടതി

News4media
  • International
  • News
  • Pravasi

ബ്രിട്ടനിൽ മലയാളി നഴ്‌സിന് കുത്തേറ്റു; ഗുരുതരാവസ്ഥയിൽ; കുത്തേറ്റത് മാഞ്ചസ്റ്ററിലെ മലയാളി സംഘടനയിലെ സ...

News4media
  • International
  • Top News

ബ്രിട്ടനിൽ രണ്ടു മലയാളികൾക്ക് ദാരുണാന്ത്യം ! രണ്ടുപേരും വിടവാങ്ങിയത് ഒരേ ദിവസം; നടുക്കത്തിൽ യു.കെ മല...

News4media
  • International
  • News
  • Top News

ദക്ഷിണകൊറിയൻ മുൻ പ്രസിഡൻറ് യൂൻ സൂക് യോൾ അറസ്റ്റിൽ

Leave a Reply

Your email address will not be published. Required fields are marked *

© Copyright News4media 2024. Designed and Developed by Horizon Digital