തിരുവനന്തപുരം: വിദ്യാർഥിനിയെ വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. പേയാട് പുത്തൻവീട്ടിൽ പരേതനായ അനിൽകുമാർ-സുനിത ദമ്പതികളുടെ മകൾ അനാമികയെയാണ് മരിച്ച നിലയിൽ കണ്ടത്തിയത്. ഇന്നലെ വൈകിട്ട് നാലിനായിരുന്നു സംഭവം. അമ്മയും സഹോദരനും പുറത്ത് പോയ സമയത്താണ് കുട്ടി മരിച്ചത്. പോലീസ് നടപടികൾക്ക് ശേഷം മൃതദേഹം സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി. ആത്മഹത്യയുടെ കാരണം വ്യക്തമല്ലെന്ന് പോലീസ് അറിയിച്ചു.
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed