നെയ്യാറ്റിൻകര എംഎസിടി കോടതി അലമാരയിൽ ഫയലുകൾക്കിടയിൽ താമസമാക്കി പറക്കും പാമ്പ് !
തിരുവനന്തപുരം നെയ്യാറ്റിൻകര എംഎസിടി കോടതി കോടതി അലമാരയിൽ ഫയലുകൾക്കിടയിൽ നിന്ന് പാമ്പിനെ പിടികൂടി. എംഎസിടി ജഡ്ജ് കവിതാ ഗംഗാധരൻ പരുത്തിപ്പള്ളി ഫോറസ്റ്റ് റേഞ്ച് ഓഫീസറെ വിവരം അറിയിച്ചതിനെ തുടർന്ന് സ്നേക്ക് റെസ്ക്യൂവറെത്തി പാമ്പിനെ പിടികൂടുകയായിരുന്നു. 2 മീറ്ററോളം നീളമുള്ള വർണ്ണ പാമ്പിനെയാണ് കോടതി ഹാളിൽ നിന്ന് പിടികൂടിയത്. വർണ്ണ പാമ്പ്, പറക്കും പാമ്പ് എന്നി പേരിൽ അറിയുന്ന പാമ്പിനെ ആണ് കണ്ടെത്തിയതെന്ന് അധികൃതര്‍ പറഞ്ഞു. അഭിഭാഷകരാണ് അലമാരയിൽ ഫയലുകൾക്കിടയിൽ പാമ്പിനെ കണ്ടത്.
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed