ഹൈക്കോടതി നിർദ്ദേശിച്ചിട്ടും ജാമ്യഹർജി പരിഗണിക്കാതെ റിമാൻഡ്; മജിസ്ട്രേറ്റിൽ നിന്ന് വിശദീകരണം തേടി ഹൈക്കോടതി സിംഗിൾ ബഞ്ച്

കൊച്ചി: ഹൈക്കോടതി നിർദ്ദേശിച്ചിട്ടും പ്രതിയുടെ ജാമ്യഹർജി പരിഗണിക്കാതെ റിമാൻഡ് ചെയ്ത ഇരിങ്ങാലക്കുട മജിസ്ട്രേറ്റിൽ നിന്ന് സിംഗിൾ ബഞ്ച് വിശദീകരണം തേടി. റിമാൻഡിലായ പ്രതിക്ക് ഇടക്കാല ജാമ്യം അനുവദിച്ചുകൊണ്ടാണ് ജസ്റ്റിസ് സി. ജയചന്ദ്രന്റെ നടപടി. ഇരിങ്ങാലക്കുട പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയായ ഗോപകുമാറിന് മജിസ്ട്രേറ്റ് കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. തുടർന്ന് പ്രതി ഹൈക്കോടതിയെ സമീപിച്ചു. വാറന്റ് മരവിപ്പിച്ച സിംഗിൾ ബെഞ്ച് പ്രതിയോട് ജനുവരി 15ന് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാകാനും ജാമ്യഹർജി ഫയൽ ചെയ്താൽ അന്ന് തന്നെ … Continue reading ഹൈക്കോടതി നിർദ്ദേശിച്ചിട്ടും ജാമ്യഹർജി പരിഗണിക്കാതെ റിമാൻഡ്; മജിസ്ട്രേറ്റിൽ നിന്ന് വിശദീകരണം തേടി ഹൈക്കോടതി സിംഗിൾ ബഞ്ച്