ഓഫായ സ്കൂട്ടർ വീണ്ടും സ്റ്റാർട്ട് ആക്കുന്നതിനിടെ തീപിടുത്തം: കോഴിക്കോട് യുവാവ് രക്ഷപെട്ടത് അത്ഭുതകരമായി

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിന് തീപിടിച്ചു. തീപിടിത്തത്തിൽ സ്കൂട്ടർ പൂർണ്ണമായും കത്തിനശിച്ചു. കൂരാച്ചുണ്ട് പുളിവയലില്‍ ആണ് സംഭവം. എഴുത്താണിക്കുന്നേല്‍ അനൂപ് ആന്റണിയുടെ സ്കൂട്ടറാണ് കത്തിയത്. വാഹനമോടിച്ചിരുന്ന ഇദ്ദേഹം തീ പടരുന്നത് കണ്ട് ചാടി ഇറങ്ങിയതിനാൽ അത്ഭുതകരമായി രക്ഷപ്പെട്ടു. തീപിടിത്തത്തിൽ സ്കൂട്ടർ പൂര്‍ണമായും കത്തിനശിച്ചു. ഓടിവന്ന വാഹനം അപ്രതീക്ഷിതമായി ഓഫായതിനെത്തുടർന്ന് യുവാവ് വീണ്ടും സ്റ്റാർട്ട് ചെയ്ത് ഓടിക്കുന്നതിനിടെ തീപിടിക്കുകയായിരുന്നു. ഓടിയെത്തിയ പ്രദേശവാസികൾ തീയണയ്ക്കാനുള്ള ശ്രമങ്ങൾ നടത്തുകയും പേരാമ്പ്ര അഗ്നിരക്ഷാ സേനയെ വിവരം അറിയിക്കുകയും ചെയ്തു. തുടർന്ന് അഗ്‌നിരക്ഷാസേന സ്ഥലത്തെത്തുമ്പോഴേക്കും വാഹനം … Continue reading ഓഫായ സ്കൂട്ടർ വീണ്ടും സ്റ്റാർട്ട് ആക്കുന്നതിനിടെ തീപിടുത്തം: കോഴിക്കോട് യുവാവ് രക്ഷപെട്ടത് അത്ഭുതകരമായി