സ്കൂൾ ബസ് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചു; നിരവധി വിദ്യാർത്ഥികൾക്ക് പരിക്ക്
മൂവാറ്റുപുഴ: മൂവാറ്റുപുഴയിൽ സ്കൂൾ ബസ് നിയന്ത്രണം തെറ്റി മതിലിലിടിച്ച് അപകടം. നിരവധി വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. ഫാ. ജോസഫ് മെമ്മോറിയൽ സ്കൂളിലെ ബസാണ് അപകടത്തിൽ പെട്ടത്.(The school bus went out of control and crashed into a wall; students were injured) മൂവാറ്റുപുഴ കാക്കശ്ശേരി-കാളിയാർ റോഡിൽ വെച്ചാണ് അപകടം നടന്നത്. മഴയുളള സമയത്ത് വളവിൽ വച്ച് ബസിന്റെ നിയന്ത്രണം നഷ്ടമായെന്നാണ് പ്രാഥമിക നിഗമനം. പരിക്കേറ്റവരെ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആരുടെയും പരിക്ക് ഗുരുതരമല്ല.
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed