ഗുരുതര ആരോപണങ്ങളുമായി രാജ്ഭവൻ

ഗുരുതര ആരോപണങ്ങളുമായി രാജ്ഭവൻ തിരുവനന്തപുരം: രാജ്ഭവനിൽ ഭാരതാംബ ചിത്രത്തിൽ വീണ്ടും പുഷ്പാർച്ചന നടത്തിയതിൽ പ്രതിഷേധിച്ച് പരിപാടിയിൽ നിന്ന് ഇറങ്ങിപ്പോയ മന്ത്രി വി ശിവൻകുട്ടിയ്‌ക്കെതിരെ വാർത്താക്കുറിപ്പ് പുറത്തിറക്കി രാജ്ഭവൻ. മന്ത്രിയുടേത് തെറ്റായ കീഴ്‌വഴക്കമാണെന്നും ഗവർണറെ മന്ത്രി അപമാനിച്ചെന്നും ആരോപിച്ച് ആണ് വാർത്തക്കുറിപ്പ് പുറത്തിറക്കിയിരിക്കുന്നത്. ദേശീയ ഗാനത്തിനിടെയാണ് മന്ത്രി ഇറങ്ങിപ്പോയതെന്നും വാർത്തക്കുറിപ്പിൽ പറയുന്നു. മന്ത്രി പരിപാടിക്ക് വൈകിയാണ് എത്തിയത്. നേരത്തെ പോകുകയും ചെയ്തെന്നും രാജ്ഭവൻ കുറ്റപ്പെടുത്തി. പരിപാടിക്കിടെ ഇറങ്ങിപ്പോയത് മന്ത്രി അറിയിച്ചില്ലെന്നും രാജ്ഭവന്റെ വാർത്താക്കുറിപ്പിൽ ആരോപിക്കുന്നു. സ്‌കൗട്ട് ആൻഡ് ഗൈഡ്‌സ് … Continue reading ഗുരുതര ആരോപണങ്ങളുമായി രാജ്ഭവൻ