പ്രാര്‍ത്ഥനകള്‍ വിഫലമാക്കി ആന്‍മരിയ യാത്രയായി

 

കട്ടപ്പന: മാതാപിതാക്കളുടെയും ബന്ധുക്കളുടെയും നാട്ടുകാരുടെയും പ്രാര്‍ഥനകളും പ്രതീക്ഷകളും വിഫലമാക്കി ആന്‍ മരിയയെ മരണം വിധിയുടെ രൂപത്തില്‍ തട്ടിയെടുത്തു. ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്ന് കട്ടപ്പനയില്‍നിന്ന് എറണാകുളം അമൃത ആശുപത്രിയിലേക്ക് ആന്‍ മരിയയെ വേഗത്തില്‍ എത്തിക്കാനായി കേരളം കൈകോര്‍ത്തതും വെറുതെയായി.

രണ്ടു മാസത്തിലേറെയായി ചികിത്സയിലായിരുന്ന ഇടുക്കി ഇരട്ടയാര്‍ സ്വദേശി ആന്‍ മരിയ ജോയ് (17) വെള്ളിയാഴ്ച രാത്രി 11.41ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍വച്ചാണ് മരണത്തിനു കീഴടങ്ങിയത്. കഴിഞ്ഞ രണ്ടു ദിവസമായി ആന്‍ മരിയയുടെ നില ഗുരുതരമായിരുന്നു. ന്യുമോണിയയും കരളിന്റെ പ്രവര്‍ത്തനം നിലച്ചതുമാണ് സ്ഥിതി വഷളാക്കിയത്. കൊച്ചി അമൃത ആശുപത്രിയില്‍നിന്നു ജൂലൈയിലാണ് ആന്‍ മരിയയെ കോട്ടയത്തേയ്ക്കു മാറ്റിയത്.

ഇരട്ടയാര്‍ നത്തുകല്ല് പാറയില്‍ ജോയിയുടെയും ഷൈനിയുടെയും മകളായ ആന്‍ മരിയ പ്ലസ്ടു കഴിഞ്ഞ് ഉപരിപഠനത്തിന് ശ്രമിക്കുകയായിരുന്നു. അതിനിടെ പിതൃമാതാവ് മോനി മരിക്കുകയും മേയ് 31ന് സംസ്‌കാര ചടങ്ങുകള്‍ നടക്കുകയും ചെയ്തു. ജൂണ്‍ 1ന് രാവിലെ 6.15ന് ഇരട്ടയാര്‍ സെന്റ് തോമസ് ഫൊറോന പള്ളിയില്‍ നടന്ന കുര്‍ബാനയില്‍ പങ്കെടുക്കാന്‍ അമ്മ ഷൈനിക്ക് ഒപ്പമാണ് ആന്‍മരിയ എത്തിയത്. കുര്‍ബാന ആരംഭിച്ച് ഏതാനും മിനിറ്റുകള്‍ക്കുശേഷം ആന്‍ മരിയ ബോധരഹിതയായി വീണു. മുഖത്ത് വെള്ളം തളിക്കുകയും മറ്റും ചെയ്തെങ്കിലും ഫലമുണ്ടായില്ല.

അതിനിടെ അമ്മ സിപിആര്‍ നല്‍കുകയും ഉടന്‍തന്നെ കട്ടപ്പന സെന്റ് ജോണ്‍സ് ആശുപത്രിയിലേക്ക് കൊണ്ടുവരുകയും ചെയ്തു. ആരോഗ്യനില മോശമായതിനാല്‍ ഐസിയുവില്‍ പ്രവേശിപ്പിച്ചു. ഡോക്ടര്‍മാര്‍ വിദഗ്ധ ചികിത്സ നിര്‍ദേശിച്ചതോടെ എറണാകുളത്തേക്ക് കൊണ്ടുപോകാനുള്ള തയാറെടുപ്പുകള്‍ ആരംഭിച്ചു. എത്രയും വേഗം എറണാകുളത്ത് എത്തിക്കേണ്ടതിനാല്‍ ഗതാഗതക്കുരുക്ക് തടസ്സമാകുമെന്ന ആശങ്ക ഉണ്ടായി.

പണിക്കന്‍കുടിയില്‍ പ്രവേശനോത്സവ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയ റോഷി അഗസ്റ്റിന്‍ വിവരം അറിഞ്ഞതോടെ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ പൊലീസിന്റെ സേവനം ലഭ്യമാക്കി. പൊലീസിന്റെ അകമ്പടിയോടെ മൂന്നു മണിക്കൂറിനകം കുട്ടിയെ ആംബുലന്‍സില്‍ അമൃത ആശുപത്രിയില്‍ എത്തിച്ചു. ഡോ.ജഗ്ഗു സ്വാമിയുടെ നേതൃത്വത്തില്‍ സജ്ജീകരണങ്ങള്‍ ഒരുക്കി ചികിത്സ ആരംഭിച്ചു.

ജൂലൈയിലാണ് കോട്ടയം കാരിത്താസ് ആശുപത്രിയിലേക്ക് മാറ്റിയത്. ഇവിടെയും മികച്ച ചികിത്സയാണ് ആന്‍ മരിയയ്ക്ക് ലഭ്യമാക്കിയത്. ഇടയ്ക്ക് ജീവിതത്തിലേക്ക് തിരിച്ചുവരുന്നതിന്റെ സൂചനകളും കാണിച്ചു. എന്നാല്‍ ന്യുമോണിയ ബാധിച്ചത് ഉള്‍പ്പെടെ തിരിച്ചടിയായി. ഒടുവില്‍ വെള്ളിയാഴ്ച രാത്രി ആന്‍ മരിയ ഈ ലോകത്തോടു വിടപറഞ്ഞു. ആന്‍ മരിയയുടെ മൂത്ത സഹോദരി കാനഡയിലാണ്. സംസ്‌കാരം ഞായറാഴ്ച രണ്ടു മണിക്ക് ഇരട്ടയാര്‍ സെന്റ് തോമസ് ഫൊറോന പള്ളിയില്‍.

 

spot_imgspot_img
spot_imgspot_img

Latest news

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കുട്ടിയുടെ മരണം; കേസെടുത്ത് പോലീസ്

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ മാലിന്യകുഴിയിൽ വീണ് മൂന്ന് വയസുകാരൻ മരിച്ച സംഭവത്തിൽ...

നെയ്യാറ്റിൻകരയിൽ യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവം; പ്രതി പിടിയിൽ

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതി പിടിയിൽ. യുവതിയുടെ സുഹൃത്തായ...

കോടതിയലക്ഷ്യ ഹർജി; എം.വി.ഗോവിന്ദന് ഇളവ് നൽകി ഹൈക്കോടതി

കൊച്ചി: കോടതിയലക്ഷ്യ ഹർജിയിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് ഇളവ്...

വടക്കഞ്ചേരിയില്‍ ബസ് കാത്തിരിപ്പു കേന്ദ്രത്തിലേക്ക് കാര്‍ പാഞ്ഞുകയറി; പത്തുപേർക്ക് പരിക്ക്, മൂന്നുപേരുടെ നില ഗുരുതരം

പാലക്കാട്: ബസ് കാത്തിരിപ്പു കേന്ദ്രത്തിലേക്ക് കാര്‍ പാഞ്ഞുകയറി പത്തുപേര്‍ക്ക് പരിക്ക്. വടക്കഞ്ചേരി...

ഭൂനികുതി കുത്തനെ ഉയർത്തി; 50 ശതമാനത്തിന്റെ വർധന

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ ഭൂനികുതി വര്‍ധിപ്പിച്ചു. 50 ശതമാനമാണ് നികുതി വർധന....

Other news

ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയുടെ ദൃശ്യങ്ങൾ പകർത്തി സ്നാപ് അയച്ചു; യുവാവ് പിടിയിൽ

തിരുവനന്തപുരം: സ്വകാര്യ ബസിൽ വെച്ച് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയുടെ ദൃശ്യങ്ങൾ പകർത്തി...

യുകെയിൽ വീടുകളുടെ വില കുതിച്ചുയരുന്നു ! വില ജനുവരിയിൽ എത്തിയത് റെക്കോർഡ് വർദ്ധനവിൽ; സ്വന്തം ഭവനം എന്നത് സ്വപ്നം മാത്രമാകുമോ ?

` യുകെയിലെ വീടുകളുടെ വില ജനുവരിയിൽ പ്രതീക്ഷിച്ചതിലും കൂടുതൽ ഉയർന്നതായി മോർട്ട്ഗേജ് ബാങ്കായ...

സംസ്ഥാന ബജറ്റ്; സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിക്ക് 402 കോടി രൂപ

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ സ്കൂൾ ഉച്ച ഭക്ഷണ പദ്ധതിയ്ക്ക് 402 കോടി...

ഭൂനികുതി കുത്തനെ ഉയർത്തി; 50 ശതമാനത്തിന്റെ വർധന

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ ഭൂനികുതി വര്‍ധിപ്പിച്ചു. 50 ശതമാനമാണ് നികുതി വർധന....

Related Articles

Popular Categories

spot_imgspot_img