ബിന്ദുവിന്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്
കോട്ടയം: കോട്ടയം മെഡിക്കൽ കോളജ് അപകടത്തിൽ മരിച്ച ബിന്ദുവിന്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്. തലക്കേറ്റ ഗുരുതര പരിക്കും ആന്തരീക രക്തസ്രാവവുമാണ് മരണ കാരണമെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. വാരിയെല്ലുകൾ പൂർണമായും ഒടിഞ്ഞിട്ടുണ്ടെന്നും ആന്തരീക അവയങ്ങൾക്ക് ഗുരുതര ക്ഷതമേറ്റെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലുണ്ട്. കെട്ടിടം വീണപ്പോൾ തന്നെ അപകടത്തിൽപ്പെട്ട് മരണം സംഭവിച്ചിരിക്കാമെന്ന നിഗമനമാണ് ഫോറൻസിക് റിപ്പോർട്ടിലുള്ളത്. അതേസമയം, ബിന്ദുവിന്റെ സംസ്‌കാരം പൂർത്തിയായി. രാവിലെ മുതൽ നിരവധിയാളുകളാണ് ബിന്ദുവിനെ അവസാനമായി കാണാനായി എത്തിയത്. തലയോലപറമ്പിലെ വീട്ടിലാണ് സംസ്‌കാര ചടങ്ങുകൾ നടന്നത്. … Continue reading ബിന്ദുവിന്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed