പഞ്ചാരക്കൊല്ലിയിൽ ചത്ത നരഭോജി കടുവയുടെ പോസ്റ്റ്മോർട്ടം പൂർത്തിയായി. കഴുത്തിനേറ്റ മുറിവാണ് കടുവയുടെ മരണകാരണമെന്ന് റിപ്പോർട്ടിൽ പറയുന്നു. ഉൾവനത്തിൽ മറ്റൊരു കടുവയുമായി ഏറ്റുമുട്ടിയപ്പോൾ ഉണ്ടായ മുറിവെന്നാണ് നിഗമനം. കടുവയ്ക്ക് പരിക്കേറ്റത് ഇന്നലെയുണ്ടായ ഏറ്റുമുട്ടലിലാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഈ മുറിവുകൾ മരണകാരണമായെന്ന് ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് ജി കൃഷ്ണൻ പറഞ്ഞു. അതേസമയം കൊല്ലപ്പെട്ട രാധയുടെ വസ്ത്രം, കമ്മൽ, മുടി എന്നിവ കടുവയുടെ വയറ്റിൽ കണ്ടെത്തിയിട്ടുണ്ട്. കടുവയെ വെടിവെച്ചു കൊല്ലാനുള്ള തീരുമാനത്തിന് പിന്നാലെ ദൗത്യസംഘമാണ് കടുവയുടെ ജഡം കണ്ടെത്തുന്നത്. … Continue reading നരഭോജി തന്നെ, കൊല്ലപ്പെട്ട രാധയുടെ വസ്ത്രം, കമ്മൽ, മുടി എന്നിവ കടുവയുടെ വയറ്റിൽ…പോസ്റ്റ്മോർട്ടം പൂർത്തിയായി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed