മഴ പെയ്തേക്കും, ചൂട് കൂടിയേക്കും; ഇന്നത്തെ കാലാവസ്ഥ പ്രവചനം

തിരുവനന്തപുരം: കൊടും ചൂടിന് ആശ്വാസമേകാൻ സംസ്ഥാനത്ത് വേനൽമഴ സാധ്യത തുടരുന്നു. ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പില്ലെങ്കിലും കൂടുതലിടങ്ങളിൽ, പ്രത്യേകിച്ച് തെക്കൻ, മധ്യ കേരളത്തിൽ വേനൽമഴ പ്രതീക്ഷിക്കാമെന്നാണ് അറിയിപ്പ്. അതേസമയം, ഉയർന്ന താപനില മുന്നറിയിപ്പും ഇതോടൊപ്പം തുടരുന്നുണ്ട്. സാധാരണയെക്കാൾ രണ്ട് മുതൽ മൂന്ന് ഡിഗ്രി വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ 38 ഡിഗ്രി വരെ താപനില ഉയരാമെന്ന് മുന്നറിയിപ്പിൽ പറയുന്നു. കോഴിക്കോട്, മലപ്പുറം, തൃശൂർ, പാലക്കാട് ജില്ലകളിൽ 37 ഡിഗ്രി വരെ … Continue reading മഴ പെയ്തേക്കും, ചൂട് കൂടിയേക്കും; ഇന്നത്തെ കാലാവസ്ഥ പ്രവചനം