മൂന്നര വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു ദിലീപ് ചിത്രം തിയറ്ററുകളിലേക്ക്. ദിലീപ്-റാഫി ടീം ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമായ ‘വോയിസ് ഓഫ് സത്യനാഥന്‍’ ആണ് ഇന്ന് തിയറ്ററുകളിലെത്തുന്നത്. 2019 നവംബര്‍ മാസത്തില്‍ ഇറങ്ങിയ ജാക്ക് ആന്‍ഡ് ഡാനിയല്‍ ആണ് ദിലീപിന്റേതായി ഏറ്റവും ഒടുവില്‍ തിയറ്ററിലെത്തിയ മലയാള ചലച്ചിത്രം. 2021 ല്‍ നാദിര്‍ഷ സംവിധാനം ചെയ്ത കേശു ഈ വീടിന്റെ നാഥന്‍ എന്ന ചിത്രം ദിലീപിന്റേതായി പുറത്തിറങ്ങിയിരുന്നു. എന്നാല്‍ ഒടിടി റിലീസായാണ് ചിത്രം പ്രേക്ഷകര്‍ക്കു മുന്നിലെത്തിയത്.
ദിലീപിനൊപ്പം ജോജു ജോര്‍ജും വോയ്‌സ് ഓഫ് സത്യനാഥനില്‍ കേന്ദ്ര കഥാപാത്രമായി എത്തുന്നു. ബാദുഷ സിനിമാസിന്റേയും ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റേയും പെന്‍ ആന്‍ഡ് പേപ്പര്‍ ക്രിയേഷന്‍സിന്റെയും ബാനറില്‍ എന്‍.എം. ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, രാജന്‍ ചിറയില്‍ എന്നിവര്‍ ചേര്‍ന്നാണ് സത്യനാഥന്‍ നിര്‍മിക്കുന്നത്. ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണം സംവിധാനം എന്നിവ നിര്‍വഹിച്ചിരിക്കുന്നത് ചിത്രത്തിന്റെ സംവിധായകന്‍ കൂടിയായ റാഫി തന്നെയാണ്.
പഞ്ചാബി ഹൗസ്, പാണ്ടിപ്പട, ചൈനാടൗണ്‍, തെങ്കാശിപ്പട്ടണം, റിങ്ങ്മാസ്റ്റര്‍, ടു കന്‍ഡ്രിസ് എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ ശേഷം റാഫി- ദിലീപ് കൂട്ടുകെട്ട് ഒന്നിക്കുന്ന സിനിമ കൂടിയാണിത്. ദിലീപിനും ജോജുവിനും ഒപ്പം അനുപം ഖേര്‍, മകരന്ദ് ദേശ്പാണ്ഡെ, അലന്‍സിയര്‍ ലോപ്പസ്, ജഗപതി ബാബു, ജാഫര്‍ സാദിഖ് (വിക്രം ഫൈയിം), സിദ്ദിഖ്, ജോണി ആന്റണി, രമേഷ് പിഷാരടി, ജനാര്‍ദ്ദനന്‍, ബോബന്‍ സാമുവല്‍, ബെന്നി പി. നായരമ്പലം, ഫൈസല്‍, ഉണ്ണിരാജ, വീണാ നന്ദകുമാര്‍, സ്മിനു സിജോ, അംബിക മോഹന്‍, എന്നിവരും വേഷമിടുന്നു. അതോടൊപ്പം അനുശ്രീ അതിഥിതാരമായി എത്തുന്ന ചിത്രം കൂടിയാണിത്.
മഞ്ജു ബാദുഷ, നീതു ഷിനോയ് എന്നിവരാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്. ഛായാഗ്രഹണം ജിതിന്‍ സ്റ്റാനിലസ്. സംഗീതം ജസ്റ്റിന്‍ വര്‍ഗീസ്, എഡിറ്റര്‍ ഷമീര്‍ മുഹമ്മദ്, വസ്ത്രാലങ്കാരം സമീറ സനീഷ്, കല സംവിധാനം എം. ബാവ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഡിക്‌സണ്‍ പൊടുത്താസ്, മേക്കപ്പ് റോണെക്‌സ് സേവ്യര്‍, ചീഫ് അസ്സോഷ്യേറ്റ് സൈലെക്‌സ് എബ്രഹാം, അസ്സോഷ്യേറ്റ് ഡയറക്ടര്‍ മുബീന്‍ എം. റാഫി, സ്റ്റില്‍സ് ഷാലു പേയാട്, ഡിജിറ്റല്‍ മാര്‍ക്കറ്റിങ് മാറ്റിനി ലൈവ്, മാര്‍ക്കറ്റിങ് പ്ലാന്‍ ഒബ്സ്‌ക്യുറ, ഡിസൈന്‍ ടെന്‍ പോയിന്റ് എന്നിവരാണ് മറ്റു അണിയറ പ്രവര്‍ത്തകര്‍.