സൈഡ് കൊടുക്കവേ പോലീസ് ജീപ്പ് മറിഞ്ഞത് പാർവതി പുത്തനാറിലേക്ക്; നീന്തി കരക്കു കയറി പോലീസുകാർ
തിരുവനന്തപുരം: കരിക്കകത്ത് വാഹനത്തിന് സൈഡ് കൊടുക്കവേ പോലീസ് ജീപ്പ് പാർവതി പുത്തനാറിലേക്ക് മറിഞ്ഞു. The police jeep overturned towards Parvati Puthanar പേട്ട സ്റ്റേഷനിലെ വാഹനം ഞായറാഴ്ച പുലർച്ചെ രണ്ടരയോടെയാണ് അപകടത്തിൽപ്പെട്ടത്. ജീപ്പിലുണ്ടായിരുന്ന പോലീസുകാർ നീന്തി രക്ഷപ്പെടുകയായിരുന്നു. രണ്ടുപേരാണ് വാഹനത്തിലുണ്ടായിരുന്നത്. വിവരം അറിഞ്ഞ് അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി. ക്രെയിൻ ഉപയോഗിച്ചാണ് ജീപ്പ് കരയ്ക്ക് കയറ്റിയത്. വലിയ ശബ്ദം കേട്ടാണ് ഉറക്കത്തിൽനിന്ന് എഴുന്നേറ്റതെന്നും വെള്ളം കുറവായതിനാൽ വലിയ ദുരന്തം ഒഴിവായെന്നും അപകട നടന്ന സ്ഥലത്തിന് തൊട്ടടുത്ത് താമസിക്കുന്ന രാജൻ പറഞ്ഞു. … Continue reading സൈഡ് കൊടുക്കവേ പോലീസ് ജീപ്പ് മറിഞ്ഞത് പാർവതി പുത്തനാറിലേക്ക്; നീന്തി കരക്കു കയറി പോലീസുകാർ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed