കൊച്ചിയിലെ ഹോസ്റ്റലുകളിൽ വീണ്ടും കഞ്ചാവ് വേട്ട; 4 പേർ പിടിയിൽ

കൊച്ചി: കളമശേരി കുസാറ്റ് പരിസരത്തെ ഹോസ്റ്റലുകളിൽ പൊലീസിൻറെ മിന്നൽ പരിശോധന. കഞ്ചാവുമായി നാല് യുവാക്കൾ പിടിയിലായി. കളമശ്ശേരിയിൽ നിന്ന് മൂന്നുപേരെയും തൃക്കാക്കരയിൽ നിന്നും ഒരാളെയുമാണ് പിടികൂടിയത്. കളമശേരി പോളിടെക്നിക് ഹോസ്റ്റലിലെ ലഹരിവേട്ടയ്ക്ക് പിന്നാലെയാണ് പരിസരങ്ങളിലുള്ള ​ഹോസ്റ്റലുകളിൽ പരിശോധന ശക്തമാക്കിയത്. രാത്രികാല പരിശോധനകളുടെ ഭാഗമായാണ് പൊലീസ് ഹോസ്റ്റലുകളിൽ പരിശോധന നടത്തിയത്. നേരത്തെ പരാതികൾ ഉയർന്ന ഹോസ്റ്റലുകൾ കേന്ദ്രീകരിച്ചായിരുന്നു പൊലീസിന്റെ മിന്നൽപരിശോധന. കുസാറ്റ് പരിസരത്ത് നിന്നാണ് രണ്ടുപേരെ കസ്റ്റഡിയിലെടുത്തത്. മദ്യക്കുപ്പികൾക്ക് പുറമെ കഞ്ചാവ് വലിക്കാൻ ഉപയോഗിക്കുന്ന കുപ്പിയടക്കമുള്ള സാധനങ്ങൾ ഹോസ്റ്റലുകളിൽ … Continue reading കൊച്ചിയിലെ ഹോസ്റ്റലുകളിൽ വീണ്ടും കഞ്ചാവ് വേട്ട; 4 പേർ പിടിയിൽ