പ്രതിപക്ഷം അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കി

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിപക്ഷം ലോക്സഭയില്‍ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കി. കോണ്‍ഗ്രസ് എംപി ഗൗരവ് ഗഗോയ് ആണ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. ഇതിന് പുറമേ മണിപ്പൂര്‍ വിഷയത്തില്‍ ബിആര്‍എസ് എംപി നാമാ നാഗേശ്വര റാവു സ്പീക്കര്‍ക്ക് മറ്റൊരു അവിശ്വാസ പ്രമേയ നോട്ടീസും നല്‍കിയിട്ടുണ്ട്.

‘അംഗബലം എന്നതല്ല ഇവിടുത്തെ പ്രശ്നം. പ്രധാനമന്ത്രി പാര്‍ലമെന്റില്‍ ഹാജരാകുന്നതും അഭിസംബോധന ചെയ്ത് സംസാരിക്കുകയെന്നതും ഭരണഘടനാപരമായ ഔചിത്യമാണ്. രാജ്യത്തെ പ്രധാനമന്ത്രിയുടെ സാന്നിധ്യം സഭയില്‍ ഉറപ്പാക്കാന്‍ അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ പ്രതിപക്ഷം നിര്‍ബന്ധിതരാവുന്നത് തന്നെ ദൗര്‍ഭാഗ്യകരമാണ്. ഇത്തരമൊരു സാഹചര്യം രാജ്യം ഇതുവരെ കണ്ടിട്ടില്ല. വിചിത്രമാണ്.’ ആര്‍എസ്പി എംപി എന്‍ കെ പ്രേമചന്ദ്രന്‍ പ്രതികരിച്ചു.

‘എന്‍ഡിഎ സര്‍ക്കാരിനെതിരെ പ്രതിപക്ഷ സഖ്യം ഒറ്റകെട്ടായി അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കുകയായിരുന്നു. സര്‍ക്കാരും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും പാര്‍ലമെന്റില്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് പറയുന്നു. എന്നാല്‍ ചര്‍ച്ചക്ക് അവര്‍ അന്തരീക്ഷം ഒരുക്കുന്നില്ല. പ്രധാനമന്ത്രി പാര്‍ലമെന്റിലേക്ക് വരികയോ ചേംബറില്‍ ഇരിക്കുകയോ ചെയ്യുന്നില്ല.’ കൊടിക്കുന്നില്‍ സുരേഷ് എംപിയും പറഞ്ഞു.

കേന്ദ്ര സര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയം ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം രാവിലെ ചേര്‍ന്നിരുന്നു. സോണിയ ഗാന്ധിയുടെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്. പാര്‍ലമെന്റില്‍ സ്വീകരിക്കേണ്ട നടപടികളും ചര്‍ച്ചയായി. ലോക്സഭയില്‍ അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കാന്‍ ചുരുങ്ങിയത് 50 അംഗങ്ങളുടെ പിന്തുണയാണ് വേണ്ടത്. ഒന്നാം മോദിസര്‍ക്കാറിനെതിരെ 2018 ജൂലൈ 20ന് പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവന്നിരുന്നു. എന്നാല്‍, 325-126 എന്ന വോട്ടുനിലയില്‍ പ്രമേയം പരാജയപ്പെടുകയായിരുന്നു.

 

spot_imgspot_img
spot_imgspot_img

Latest news

കടുവ ആക്രമണത്തിൽ സ്ത്രീയുടെ മരണം; അടിയന്തര ധനസഹായം കൈമാറി

മൃതദേഹം ഛിന്നഭിന്നമായ നിലയിലാണ് കണ്ടെത്തിയത് മാനന്തവാടി: കടുവ ആക്രമണത്തിൽ മരിച്ച സ്ത്രീയുടെ കുടുംബത്തിന്...

വിവാഹാഘോഷത്തിനിടെ കാറിൽ അഭ്യാസപ്രകടനം; നവവരനടക്കം ഏഴുപേർ പിടിയിൽ, അഞ്ചു വാഹനങ്ങൾ പിടികൂടി

വാഹനാഭ്യാസ റീല്‍സ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു കോഴിക്കോട്: വിവാഹാഘോഷത്തിനിടെ അപകടകരമായ രീതിയിൽ കാറോടിച്ച...

നരഭോജി കടുവയെ പിടികൂടാൻ തീവ്രശ്രമം; നാല് ഡിവിഷനുകളില്‍ നിരോധനാജ്ഞ

പഞ്ചാരക്കൊല്ലിയിലെ ബേസ് ക്യാംപിലേക്ക് ബത്തേരിയില്‍ നിന്നുള്ള ആര്‍ആര്‍ടി സംഘമെത്തും കല്‍പ്പറ്റ: വയനാട്ടിലിറങ്ങിയ നരഭോജി...

ചർച്ച പരാജയം; തിങ്കളാഴ്ച മുതൽ റേഷൻ കടകൾ അടച്ചിടും

സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് കമ്മീഷന്‍ വര്‍ധിപ്പിക്കാന്‍ ആകില്ലെന്ന് മന്ത്രിമാർ തിരുവനന്തപുരം: തിങ്കളാഴ്ച...

വയനാട്ടിൽ കടുവ ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടു: മൃതദേഹം ചിന്നഭിന്നമാക്കിയ നിലയിൽ

സംസ്ഥാനത്ത് കടുവ ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടു. മാനന്തവാടി പഞ്ചാര കൊല്ലി പ്രിയദർശനി...

Other news

മെഡിക്കൽ കോളേജിൽ വനിതാ ഡോക്ടറുടെ കരണത്തടിച്ച് രോഗി; മൂക്കിന് ക്ഷതം, ചോര വാർന്നു

ഇന്നലെ രാത്രിയോടെയാണ് നവാസിനെ ബന്ധുക്കൾ ആശുപത്രിയിലെത്തിച്ചത് തിരുവനന്തപുരം: ചികിത്സക്കിടെ വനിതാ ഡോക്ടർക്ക് നേരെ...

25.01.2025. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ

രണ്ടു മാസത്തെ ക്ഷേമ പെൻഷൻ വിതരണം തുടങ്ങി; ലഭിക്കുക 3200 രൂപ കോട്ടയത്ത്...

ഈ ലക്ഷണങ്ങൾ ഉണ്ടോ? സൂക്ഷിക്കണം… കിഡ്നി പണിമുടക്കിയതാവാം; കാരണം ഇതാണ്

തിരക്കേറിയ ജീവിതത്തിനിടയിൽ രോഗങ്ങളും മനുഷ്യരെ വിടാതെ പിന്തുടരുകയാണ്. ദിനംപ്രതി വർധിച്ചു വരുന്ന...

ഇടുക്കിയിൽ അജ്ഞാത വാഹനമിടിച്ച് യുവാവ് മരിച്ച സംഭവം; ഡ്രൈവറെയും വാഹനവും തമിഴ്നാട്ടിലെത്തി പൊക്കി പീരുമേട് പോലീസ്

അജ്ഞാത വാഹനമിടിച്ച് യുവാവ് മരിച്ച സംഭവത്തിന് കാരണമായ ഡ്രൈവറേയും ഇയാൾ ഓടിച്ചിരുന്ന...
spot_img

Related Articles

Popular Categories

spot_imgspot_img